അച്ചുവിന്‍റെ നേട്ടങ്ങള്‍ അര്‍പ്പണബോധത്തിന്റെയും സര്‍ഗാത്മകതയുടെയും തെളിവ്; നേരിടുന്ന എല്ലാ ആരോപണങ്ങളും അസത്യം; താനും കുട്ടികളും അഭിമാനത്തോടെ ഒപ്പമുണ്ട്; സൈബര്‍ ആക്രമണങ്ങളില്‍ അച്ചുവിന് പൂര്‍ണ്ണ പിന്തുണ നല്‍കി ഭര്‍ത്താവ് ലീജോ

അച്ചുവിന്‍റെ നേട്ടങ്ങള്‍ അര്‍പ്പണബോധത്തിന്റെയും സര്‍ഗാത്മകതയുടെയും തെളിവ്; നേരിടുന്ന എല്ലാ ആരോപണങ്ങളും അസത്യം; താനും കുട്ടികളും അഭിമാനത്തോടെ ഒപ്പമുണ്ട്; സൈബര്‍ ആക്രമണങ്ങളില്‍ അച്ചുവിന് പൂര്‍ണ്ണ പിന്തുണ നല്‍കി ഭര്‍ത്താവ് ലീജോ

സ്വന്തം ലേഖിക

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മൻ.

സോഷ്യല്‍ മീഡിയയിലെ അധിക്ഷേപ പോസ്റ്റുകള്‍ക്കെതിരെ പൊലീസിനും സൈബര്‍ സെല്ലിനും വനിതാ കമ്മീഷനും പരാതി അച്ചു ഉമ്മൻ പരാതി നല്‍കിയത് കഴിഞ്ഞ ദിവസമാണ്. അതിനിടെ സൈബര്‍ ആക്രമണങ്ങളില്‍ അച്ചുവിന് പൂര്‍ണ്ണ പിന്തുണ നല്‍കി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അവരുടെ ഭര്‍ത്താവ് ലീജോ ഫിലിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കണ്ടന്‍റ് ക്രിയേറ്റര്‍ എന്ന നിലയിലുള്ള എന്റെ ഭാര്യ അച്ചു ഉമ്മന്റെ യാത്രയില്‍ ഞാൻ പൂര്‍ണ ഹൃദയത്തോടെ ഒപ്പം നില്‍ക്കുന്നു. ആദ്യം മുതലേ അചഞ്ചലമായ അഭിമാനത്തോടും ആദരവോടും കൂടെ ഞാൻ അവര്‍ക്കു പരിപൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്.
അര്‍പ്പണബോധത്തിന്റെയും സര്‍ഗാത്മകതയുടെയും തെളിവാണ് അച്ചുവിന്‍റെ നേട്ടങ്ങളെല്ലാം. അവള്‍ നേരിടുന്ന എല്ലാ ആരോപണങ്ങളും നീതിരഹിതവും അസത്യവുമാണ്. ആത്മാര്‍ഥമായ പരിശ്രമത്തിന്റെയും ധാര്‍മ്മിക നിലപാടിന്റെയും ഫലമാണ് അച്ചുവിന്റെ വിജയം. കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയിലുള്ള സ്വപ്നങ്ങളിലേക്കുള്ള യാത്രയില്‍ ഞാനും എന്റെ കുട്ടികളും ഏറ്റവും അഭിമാനത്തോടെ അവള്‍ക്കൊപ്പമുണ്ടായിരുന്നു. അത് ഇനിയും തുടരും’- ലീജോ ഫിലിപ് ഫേസ്ബുക്കില്‍ കുറിച്ചു.