play-sharp-fill
പന്തളം  അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ടു രണ്ട് യുവാക്കള്‍ മരിച്ചു

പന്തളം അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ടു രണ്ട് യുവാക്കള്‍ മരിച്ചു

സ്വന്തം ലേഖകൻ

പന്തളം : അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ടു യുവാക്കള്‍ മരിച്ചു. ഏനാത്ത്, ഏഴംകുളം സ്വദേശികളായ വിശാഖ്(20), സുധീഷ് (25)എന്നിവരാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്.


കൈപ്പട്ടൂര്‍-പന്തളം റോഡരുകില്‍ പരുമല കുരിശടിക്ക് സമീപം കോയിക്കല്‍ കടവിലാണ് സംഭവം. സുധീഷിന്റെ അമ്മായിയുടെ മകന്‍ അരുണിനോട് ഒപ്പം ആണ് ഇവര്‍ കുളിക്കാനായി പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവര്‍ മുങ്ങിത്താഴുന്നത് കണ്ടു അരുണ്‍ ബഹളം വെച്ചത് കേട്ട് തൊട്ടടുത്ത കടവില്‍ ഉണ്ടായിരുന്ന സമീപവാസിയായ ഒരാള്‍ രക്ഷിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ഇവര്‍ മുങ്ങി താഴുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.