video
play-sharp-fill
മുൻവൈരാഗ്യത്തെ തുടർന്ന് സ്വകാര്യ ബസില്‍ കയറി സ്ത്രീയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു ; പ്രതി പിടിയിൽ

മുൻവൈരാഗ്യത്തെ തുടർന്ന് സ്വകാര്യ ബസില്‍ കയറി സ്ത്രീയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു ; പ്രതി പിടിയിൽ

പാലക്കാട്: സ്വകാര്യ ബസില്‍ സ്ത്രീയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതി പിടിയില്‍. പുതുക്കോട് കാരപൊറ്റ മാട്ടുവഴി സ്വദേശി മഥൻകുമാറാണ് പിടിയിലായത്.

ഇന്ന് രാവിലെ 11ഓടെ കാരപ്പൊറ്റ വഴി സർവീസ് നടത്തുന്ന തൃശൂർ- പഴയന്നൂർ സ്വകാര്യ ബസില്‍ വച്ചാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന പ്രതി, ഇടയ്ക്ക് ബസ് നിർത്തിയപ്പോള്‍ വാക്കത്തി ഉപയോഗിച്ച്‌ സ്ത്രീയെ വെട്ടുകയായിരുന്നു.

പുതുക്കോട് അഞ്ച്മുറി സ്വദേശി ഷമീറക്കാണ് പരിക്കേറ്റത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന് പിന്നില്‍ മുൻ വൈരാഗ്യമാണെന്ന് പോലീസ് അറിയിച്ചു. പ്രതിക്കെതിരേ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.