play-sharp-fill
കോട്ടയം ജില്ലയിലെ നിരന്തര കുറ്റവാളികൾക്ക് കാപ്പാ ചുമത്തിയ നടപടി സർക്കാർ ശരിവെച്ചു ; ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നടപടിയാണ് സമിതി അംഗീകരിച്ചത്

കോട്ടയം ജില്ലയിലെ നിരന്തര കുറ്റവാളികൾക്ക് കാപ്പാ ചുമത്തിയ നടപടി സർക്കാർ ശരിവെച്ചു ; ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നടപടിയാണ് സമിതി അംഗീകരിച്ചത്

സ്വന്തം ലേഖകൻ

നിരന്തര കുറ്റവാളികൾക്ക് കാപ്പാ ചുമത്തിയ ജില്ലാ പോലീസിന്റെ നടപടിയെ സര്‍ക്കാര്‍ ശരിവെച്ചു. കോട്ടയം ജില്ലയിലെ നിരന്തര കുറ്റവാളികളായ ചങ്ങനാശ്ശേരി വാഴപ്പള്ളി തൈപ്പറമ്പിൽ വീട്ടിൽ വിനീഷ്(32) , ഏറ്റുമാനൂർ ഓണം തുരുത്ത് നീണ്ടൂർ പ്രാവട്ടം ഭാഗത്ത് മടത്തിൽപറമ്പിൽ വീട്ടിൽ മുത്തുപ്പട്ടർ എന്ന് വിളിക്കുന്ന അനിൽകുമാർ (33) എന്നിവരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലില്‍ കരുതൽ തടങ്കലിൽ അടച്ചിരുന്നു.

ഇതിനെതിരെ ഇവർ കാപ്പ ഉപദേശക സമിതിയിൽ അപ്പീലിനു പോയിരുന്നു. എന്നാൽ പ്രതികളുടെ അപ്പീൽ തള്ളിക്കൊണ്ട് കാപ്പാ ചുമത്തിയ പോലീസിന്റെ നടപടി സമിതി ശരി വയ്ക്കുകയും, സർക്കാർ ഇത് അംഗീകരിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിനീഷ് ചങ്ങനാശ്ശേരി, തൃക്കൊടിത്താനം എന്നീ സ്റ്റേഷനുകളിലായി അടിപിടി, കൊലപാതകശ്രമം തുടങ്ങിയ കേസുകളിലും, അനിൽകുമാർ ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളില്‍ അടിപിടി, കൊലപാതകശ്രമം, മോഷണം, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തുടങ്ങിയ കേസുകളിലും പ്രതിയാണ്.