video
play-sharp-fill
ഹാഷിഷ് ഓയില്‍ പിടികൂടിയ കേസിലെ പ്രതിക്ക് തടവും പിഴയും ; നാല് വർഷം കഠിന തടവിനും 50,000 രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷിച്ചത് കോട്ടയം സ്വദേശിയായ 33കാരനെ

ഹാഷിഷ് ഓയില്‍ പിടികൂടിയ കേസിലെ പ്രതിക്ക് തടവും പിഴയും ; നാല് വർഷം കഠിന തടവിനും 50,000 രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷിച്ചത് കോട്ടയം സ്വദേശിയായ 33കാരനെ

സ്വന്തം ലേഖകൻ

തൊടുപുഴ: ഹാഷിഷ് ഓയില്‍ പിടികൂടിയ കേസിലെ പ്രതിക്ക് തടവും പിഴയും. കോട്ടയം മുട്ടന്പലം ഈരയില്‍ കടവ് വട്ടക്കുന്നേല്‍ നിഷാന്ത് പോള്‍ കുര്യനെയാ (33) ണ് നാല് വർഷം കഠിന തടവിനും 50,000 രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവിനും തൊടുപുഴ എൻഡിപിഎസ് സ്പെഷല്‍ കോടതി ജഡ്ജി കെ.എൻ. ഹരികുമാർ ശിക്ഷ വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ ടി.എ. അശോക് കുമാറും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോട്ടയം അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ പി.വി. ഏലിയാസാണ് കുറ്റപത്രം സമർപ്പിച്ചത്.