കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന മയക്കുമരുന്ന് കേസിലെ പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപെട്ടു; ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
സ്വന്തം ലേഖകൻ
കാസര്‍ഗോഡ്: സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന മയക്കുമരുന്ന് കേസ് പ്രതി പെലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. അണങ്കൂര്‍ സ്വദേശി അഹമ്മദ് കബീറാണ് പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞത്.
മെയ് 23 ന് ആണ് ഇയാളെ മയക്കുമരുന്നുമായി കാസര്‍ഗോഡ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് റിമാന്റ് ചെയ്ത ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കണ്ണൂരില്‍ നിന്ന് രണ്ട് പൊലീസുകാരുടെ അകമ്പടിയോടെയാണ് കബീറിനെ എത്തിച്ചത്. കോടതിക്ക് മുന്നിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് കൈകഴുകാന്‍ പോയപ്പോഴാണ് ഇയാൾ പൊലീസിനെ വെട്ടിച്ച് കടന്നത്.
രക്ഷപ്പെട്ട പ്രതിക്ക് ബദിയടുക്ക വിദ്യാനഗര്‍, കാസര്‍ഗോഡ് സ്റ്റേഷനുകളില്‍ മയക്ക്മരുന്ന് കേസുകളുണ്ട്.
Third Eye News Live
0