വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിച്ച് വീഴ്ത്തി കടന്നു കളഞ്ഞ യുവാവിനെ പിടികൂടി അയർക്കുന്നം പോലീസ് ; യുവാവിനെ കണ്ടെത്താനായി തേർഡ് ഐ ന്യൂസ് നൽകിയ വാർത്ത കണ്ട് താടി വടിച്ച് രക്ഷപ്പെടാൻ നോക്കിയ യുവാവിനെ വിദഗ്ധമായി പിടികൂടി അയർക്കുന്നം എസ്എച്ച്ഒ അനൂപ് ജോസ്
കോട്ടയം : വാഹന പരിശോധനയ്ക്കിടയിൽ പോലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം കടന്നു കളഞ്ഞ യുവാവ് പിടിയിൽ.
തോട്ടക്കാട് പുന്നമൂട്ടിൽ വീട്ടിൽ ജോബിൻ ജോസഫ് ആണ് പിടിയിലായത്.
ഡിസംബർ 21 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. അയർക്കുന്നത്ത് വാഹന പരിശോധനയ്ക്കിടയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരനെ അമിതവേഗത്തിൽ ബൈക്കിലെത്തിയ ഇയാൾ ഇടിച്ചിടുകയും കടന്നുകളയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും പതിനായിരത്തിലധികം കോളുകൾ പരിശോധിച്ചുമാണ് പ്രതിയെ പിടികൂടിയത്.
ഇതിനിടെ യുവാവിനെ കണ്ടെത്തുന്നതിനായി ലഭ്യമായ സിസിടിവി ദൃശ്യങ്ങളും വിവരങ്ങളും സഹിതം തേർഡ് ഐ ന്യൂസ് വാർത്ത നൽകിയിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട യുവാവ് തന്റെ താടി വടിച്ച് രക്ഷപ്പെടാൻ നോക്കിയെങ്കിലും പോലീസ് വിദഗ്ധമായി പിടികൂടുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ചികിത്സയിൽ തുടരുകയാണ്.
അയർക്കുന്നം എസ് എച്ച് ഒ അനൂപ് ജോസഫ്, എസ് ഐ സജിത് കുമാർ,എസ് സി പി ഒ സുഭാഷ്, മധു, സരുൺ, സി പി ഒ സുബീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.