play-sharp-fill
എം സി റോഡരികിൽ നിർത്തിയിട്ടിരുന്ന തടിലോറിയ്ക്ക് പിന്നില്‍ ‘വെള്ളി മുങ്ങ’ ഇടിച്ചു: ക്യാബിനിൽ കുടുങ്ങിയ യാത്രക്കാരനെ പുറത്തെടുത്തത് മുക്കാൽ മണിക്കൂറിന് ശേഷം: അപകടത്തിൽ ഒരാൾക്ക് പരിക്ക്

എം സി റോഡരികിൽ നിർത്തിയിട്ടിരുന്ന തടിലോറിയ്ക്ക് പിന്നില്‍ ‘വെള്ളി മുങ്ങ’ ഇടിച്ചു: ക്യാബിനിൽ കുടുങ്ങിയ യാത്രക്കാരനെ പുറത്തെടുത്തത് മുക്കാൽ മണിക്കൂറിന് ശേഷം: അപകടത്തിൽ ഒരാൾക്ക് പരിക്ക്

സ്വന്തം ലേഖകൻ

കോട്ടയം: എം സി റോഡരികിൽ ഏറ്റുമാനൂര്‍ പാറോലിക്കല്‍ ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന തടിലോറിയ്ക്ക് പിന്നില്‍ ‘വെള്ളി മുങ്ങ’ ഇടിച്ച് ഒരാൾക്ക് പരിക്ക്. വെള്ളിമൂങ്ങ എന്ന് അറിയപ്പെടുന്ന ഓട്ടോ ടാക്‌സിയുടെ ക്യാബിനില്‍ കുടുങ്ങിയ യാത്രക്കാരനെ മുക്കാല്‍ മണിക്കൂറിന് ശേഷം അഗ്നിരക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്.


ആര്‍പ്പൂക്കര മുടിയൂര്‍ക്കര സ്വദേശി സുമേഷിനാണ് പരിക്കേറ്റത്. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട വെള്ളിമൂങ്ങ നിര്‍ത്തിയിട്ടിരുന്ന തടിലോറിയ്ക്കു പിന്നില്‍ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ സുമേഷ് വാഹനത്തിൻ്റെ ക്യാബിനില്‍ കുടുങ്ങി. മുക്കാല്‍ മണിക്കൂറിന് ശേഷം അഗ്നിരക്ഷാസേനയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. അപകടം അറിഞ്ഞ് സ്ഥലത്തെത്തിയ ഏറ്റുമാനൂര്‍ പൊലീസും തടിലോറിയിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് സുമേഷിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

തുടര്‍ന്ന് ഇവര്‍ കോട്ടയം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
കാലിന് പരിക്കേറ്റ സുമേഷിനെ അഗ്നിരക്ഷാസേനയുടെ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.