play-sharp-fill
കണ്ടയ്നർ ലോറി ബൈക്കിലിടിച്ചു യുവാവ് മരിച്ചു

കണ്ടയ്നർ ലോറി ബൈക്കിലിടിച്ചു യുവാവ് മരിച്ചു

സ്വന്തം ലേഖകൻ

വരാപ്പുഴ: ദേശീയ പാത 66 ൽ വള്ളുവള്ളിയിൽ വെച്ച് പറവൂരിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടൈനർ ലോറി അതെ ദിശയിൽ തന്നെ സഞ്ചരിച്ചിരുന്ന ബൈക്കിലിടിച്ചു യുവാവ് മരിച്ചു.

വരാപ്പുഴ ചിറക്കകം പാടി കളത്തിപ്പറമ്പിൽ നാരായണൻ മകൻ സന്തോഷ് (44) ആണ് മരിച്ചത്.കരിങ്ങാംതുരുത് മാലോത് പള്ളിക്കു സമീപം താമസിക്കുന്ന ടൈൽ പണിക്കാരനയാ സന്തോഷ് രാവിലെ എട്ടു മണിയോടെ ഇടപ്പള്ളി മരോട്ടിച്ചുവട്ടിലുള്ള ജോലി സ്ഥലത്തേക്ക് പോകും വഴിയാണ് അപകടമുണ്ടായത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് വള്ളുവള്ളിയിൽ ബൈക്കിനെ മറികടക്കാനുള്ള ലോറി ഡ്രൈവറുടെ ശ്രമത്തിനിടയിൽ ലോറിയുടെ പിൻഭാഗം ബൈക്കിൽ തട്ടിയായിരുന്നു അപകടം.മൃതദേഹം പറവൂർ താലൂക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

ഭാര്യ സിനി മക്കൾ ദിയ, നിയ