രണ്ടു വർഷത്തെ പരിശ്രമം ഒടുവിൽ സഫലമായി; ഗുരുവായൂരപ്പന് മയിൽപ്പീലി വയലിനുമായി പ്രിയൻ
സ്വന്തം ലേഖകൻ
തൃശ്ശൂർ: ഗുരുവായൂരപ്പന് കാണിക്കയായി മയിൽപ്പീലി നിറമുള്ള വയലിൻ. തൃശ്ശൂർ കോളങ്ങാട്ടുകര സ്വദേശി പ്രിയനാണ് സ്വന്തമായി നിർമിച്ച ഇലക്ട്രിക്ക് വയലിൻ സമർപ്പിച്ചത്. കിള്ളിക്കുറിശ്ശിമംഗലം രമേഷിന്റെ കീഴിൽ വർഷങ്ങളായി വയലിൻ പഠിക്കുകയാണ് പ്രിയൻ.
ഒൻപത് വർഷമായി ചെമ്പൈ സംഗീതോത്സവത്തിൽ വയലിൻ വാദകനായെത്തുന്നു. സ്വന്തമായി വയലിൻ നിർമ്മിച്ച് ഗുരുവായൂരപ്പന് സമർപ്പിക്കണമെന്നത് വലിയ മോഹമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2019ൽ നിർമാണം തുടങ്ങിയ വയലിൻ ഇപ്പോഴാണ് പൂർത്തിയായത്. മരത്തടിയിൽ ചിത്രപ്പണി ചെയ്യുന്ന കലാകാരൻ കൂടിയാണ് പ്രിയൻ.
തേക്ക് തടിയിലാണ് ഇലക്ട്രിക്ക് വയലിൻ നിർമിച്ചത്. മയിൽപ്പിലിയുടെ നിറവും പകർന്ന് മയിൽപ്പീലി വയലിൻ എന്ന പേരും നൽകുകയായിരുന്നു.
Third Eye News Live
0