play-sharp-fill
പിതാവും മകളും യാത്ര ചെയ്ത സ്കൂട്ടറില്‍ അമിത വേഗത്തില്‍ വന്ന ബസ് ഇടിച്ച് മകൾ മരിച്ച സംഭവം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

പിതാവും മകളും യാത്ര ചെയ്ത സ്കൂട്ടറില്‍ അമിത വേഗത്തില്‍ വന്ന ബസ് ഇടിച്ച് മകൾ മരിച്ച സംഭവം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ

ചേര്‍പ്പ്: കരുവന്നൂര്‍ ചെറിയ പാലത്തിന് സമീപം മാര്‍ച്ച്‌ 21ന് നടന്ന അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍.


മരത്താക്കര സ്വദേശി കീറ്റിക്കല്‍ വീട്ടില്‍ റിതേഷ് (43) ആണ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. അപകടമുണ്ടായ സമയത്ത് ബസിലെ ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിതാവും മകളും യാത്ര ചെയ്ത സ്കൂട്ടറില്‍ അമിത വേഗത്തില്‍ വന്ന ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ വല്ലച്ചിറ ഇളംകുന്ന് കുറുവീട്ടില്‍ ലയ (22) മരിക്കുകയും പിതാവ് ഡേവിസിന് പരിക്കേല്‍ക്കുകയും ചെയ്തു.

ലയ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളജില്‍ ബി.കോം അവസാന വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയതിന് റിതേഷിനെതിരെ കേസെടുത്തിരുന്നു. അറസ്റ്റിലായ ഡ്രൈവറെ ജാമ്യത്തില്‍ വിട്ടു.