play-sharp-fill
എം.സി റോഡില്‍ നീലിമംഗലം പാലത്തില്‍ ഓവര്‍ടേക്കിംഗ്, പിന്നെ കൂട്ടയിടി..! നിയന്ത്രണം നഷ്ടപ്പെട്ട കാറുകള്‍ മിനിലോറിയുമായി കൂട്ടിയിടിച്ചു; അപകടം പാലത്തില്‍ വച്ച് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ; പരിക്കേറ്റയാളുടെ നില അതീവ ഗുരുതരം; എംസി റോഡില്‍ വന്‍ ഗതാഗത തടസ്സം; അതിരാവിലെയുള്ള അപകടത്തില്‍ നടുങ്ങി നീലിമംഗലം..!

എം.സി റോഡില്‍ നീലിമംഗലം പാലത്തില്‍ ഓവര്‍ടേക്കിംഗ്, പിന്നെ കൂട്ടയിടി..! നിയന്ത്രണം നഷ്ടപ്പെട്ട കാറുകള്‍ മിനിലോറിയുമായി കൂട്ടിയിടിച്ചു; അപകടം പാലത്തില്‍ വച്ച് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ; പരിക്കേറ്റയാളുടെ നില അതീവ ഗുരുതരം; എംസി റോഡില്‍ വന്‍ ഗതാഗത തടസ്സം; അതിരാവിലെയുള്ള അപകടത്തില്‍ നടുങ്ങി നീലിമംഗലം..!

സ്വന്തം ലേഖകന്‍

കോട്ടയം: എം സി റോഡില്‍ നീലിമംഗലം പാലത്തില്‍ വാഹനാപകടം. ഒരേ ദിശയില്‍ വന്ന രണ്ട് കാറുകളാണ് എതിര്‍ ദിശയില്‍ നിന്നെത്തിയ മിനിലോറിയുമായി പാലത്തില്‍ വച്ച് കൂട്ടയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ സാരമായി പരിക്കേറ്റയാളെ നാട്ടുകാര്‍ ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 7:30 യോടെയായിരുന്നു അപകടം.

 

കോട്ടയം ഭാഗത്ത് നിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഇതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. നീലിമംഗലം പാലത്തില്‍ വച്ചാണ് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചത്. ഇതേസമയം, എതിര്‍ ദിശയില്‍ ഏറ്റുമാനൂരില്‍ നിന്നും കോട്ടയത്തേക്ക് ഫ്രൂട്ട്‌സുമായി വരികയായിരുന്ന മിനി ലോറിയില്‍ ചെന്ന് കാറിടിച്ചു. ഇടിയെത്തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ മിനി ലോറി എതിര്‍ ദിശയിലുണ്ടായിരുന്ന മറ്റേ കാറിലും ഇടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തില്‍ രണ്ടു കാറുകള്‍ക്കും മിനി ലോറിയ്ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. കാറിന്റെ മുന്‍ഭാഗം ഏറെക്കുറേ തകര്‍ന്ന നിലയിലാണ്. കാര്‍ഡ്രൈവറുടെ തലയ്ക്ക് സാരമായ പരിക്കുണ്ടെന്ന് ദൃക്‌സാക്ഷി പറഞ്ഞു. കാര്‍ ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാന്ധി നഗര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ അരമണിക്കൂറിലധികം ഗതാഗത തടസ്സം ഉണ്ടായി.

 

അമിതവേതയില്‍ തെറ്റായിട്ടുള്ള ഓവര്‍ടേക്കിംഗ് മൂലം കേരളത്തിലെ റോഡുകളില്‍ നിരവധി ജീവിതങ്ങളാണ് ദിനംപ്രതി പൊലിയുന്നത്. വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ് ഓവര്‍ടേക്കിങ്.ധൃതി കാണിക്കാതെ, മുന്നിലും പുറകിലും വളരെയധികം ശ്രദ്ധിച്ച് അപകടം ഇല്ല എന്ന് ഉറപ്പ് വരുത്തി ഓവര്‍ ടേക്ക് ചെയ്യുക.മുന്നിലെ റോഡ് വ്യക്തമായി കാണാന്‍ കഴിയുന്ന സാഹചര്യങ്ങളില്‍ മാത്രമേ ഓവര്‍ ടേക്ക് ചെയ്യാവൂ.ഓവര്‍ടേക്കിംഗിന് മുന്‍പ്, മുന്നില്‍ വാഹനങ്ങളൊന്നും വരുന്നില്ല എന്നും ആവശ്യത്തിന് സ്ഥലമുണ്ടെന്നും ഉറപ്പുവരുത്തുക.മുന്നില്‍ പോകുന്ന വാഹനത്തിന്റെ ഡ്രൈവറെ ഹോണടിച്ചു തന്റെ വാഹനം കയറി വരുന്നുണ്ടെന്ന സൂചന നല്‍കി കൊണ്ട് വളരെ പക്വതയോടുകൂടി ഓവര്‍ടേക്ക് ചെയ്യുക.വാഹനം കടന്നുപോകാന്‍ മുന്നില്‍ കഷ്ടിച്ച് അല്‍പം വഴി മാത്രം ഉണ്ടായിരിക്കുകയും അപകടകരമായ രീതിയില്‍, എതിര്‍ ദിശയില്‍ നിന്നു വളരെ വേഗത്തില്‍ വാഹനങ്ങള്‍ വന്നു കൊണ്ടിരിക്കുമ്പോള്‍ ചിലര്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കും. ഇത് വളരെയേറെ അപകടകരമാണ്.