സ്കൂട്ടർ ഡിവൈഡറിലിടിച്ച്‌  അപകടം: യുവതിക്ക് ദാരുണാന്ത്യം

സ്കൂട്ടർ ഡിവൈഡറിലിടിച്ച്‌ അപകടം: യുവതിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

പേരൂര്‍ക്കട: സ്കൂട്ടർ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. വട്ടിയൂര്‍ക്കാവ് നേതാജി റോഡ് എന്‍ ആര്‍ ആര്‍ എ-ഡി-1ല്‍ നന്ദ അനീഷ് (25) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ ഒൻപതുമണിയോടെ പേരൂര്‍ക്കട-അമ്പലംമുക്ക് റോഡില്‍ തങ്കമ്മ സ്റ്റേഡിയത്തിനു മുന്നിലായിരുന്നു അപകടം. അമ്ബലംമുക്ക് ഭാഗത്തേക്കു പോകുകയായിരുന്നു നന്ദ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂടറില്‍നിന്നു തെറിച്ചുവീണ നന്ദ അനീഷിന്റെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മൃതദേഹം വൈകിട്ട് ആറുമണിയോടെ ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. ഭര്‍ത്താവ്: കെ അനീഷ് കുമാര്‍. മകള്‍: തനുശ്രീ.