play-sharp-fill
കോട്ടയം കുറവിലങ്ങാട് ബൈക്കിന് പിന്നില്‍ ടോറസ് ലോറിയിടിച്ച്‌  അപകടം; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

കോട്ടയം കുറവിലങ്ങാട് ബൈക്കിന് പിന്നില്‍ ടോറസ് ലോറിയിടിച്ച്‌ അപകടം; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

കോട്ടയം: എം സി റോഡില്‍ കുറവിലങ്ങാടിന് സമീപം ബൈക്കിന് പിന്നില്‍ ടോറസ് ലോറിയിടിച്ച്‌ യുവാവ് മരിച്ചു. പുതുപ്പള്ളി പരിയാരം കാടമുറി കൊച്ചുപറമ്പില്‍ കുഞ്ഞുമോന്‍ അന്നമ്മ ദമ്പതികളുടെ മകന്‍ റോബിന്‍ കെ ജോണ്‍ (28 ) ആണ് മരിച്ചത്.


ശനിയാഴ്ച രാത്രി 7.30 ഓടെ പുതുവേലി കോളേജിന് സമീപം ആണ് അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുമ്പാവൂര്‍ യൂണി പവര്‍ കമ്പനിയില്‍ ടെക്നീഷ്യനായിരുന്ന റോബിന്‍ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം.ഇക്കഴിഞ്ഞ മാര്‍ച്ച്‌ 19 നായിരുന്നു റോബിന്റെ വിവാഹം. ഭാര്യ ബീതു, സഹോദരി പ്രിന്‍സി.