play-sharp-fill
കോഴിക്കോട്  നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

കോഴിക്കോട് നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

കോഴിക്കോട്: ജില്ലയിലെ താമരശേരി പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്.


സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന താമരശേരി കുടുക്കിലുമാരം സ്വദേശികളായ ഉനൈസ്, ബന്ധു മുഹമ്മദ് നിഹാല്‍, കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മിലന്‍, കൊച്ചി സ്വദേശി ഹരീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെംഗളൂരുവിൽ നിന്നും വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർ വശത്തേക്ക് കുതിച്ച് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

താമരശേരി ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറിലാണ് കാർ ഇടിച്ചത്. തുടർന്ന് മരത്തിലിടിച്ചാണ് കാർ നിന്നത്.

പരിക്കേറ്റ 4 പേരെയും നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.