play-sharp-fill
കിളിമാനൂരില്‍  കാറും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു;തിരുവനന്തപുരം ഭാഗത്തു നിന്നും കിളിമാനൂര്‍ ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്കും ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം

കിളിമാനൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു;തിരുവനന്തപുരം ഭാഗത്തു നിന്നും കിളിമാനൂര്‍ ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്കും ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം

സ്വന്തം ലേഖിക

തിരുവനന്തപുരം: കിളിമാനൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ഒരാളുടെ നില ഗുരുതരം. വട്ടിയൂര്‍ക്കാവ് സ്വദേശി അഭിനവ് (19) ആണ് മരിച്ചത്.


ഇയാളുടെ സുഹൃത്ത് കോട്ടയം വൈക്കം സ്വദേശി അക്ഷയ് (19) ഗുരുതര പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പുലര്‍ച്ചെ 4 മണിയോടെ എം സി റോഡില്‍ കിളിമാനൂര്‍ ഇരട്ടച്ചിറയിലാണ് അപകടം. തിരുവനന്തപുരം ഭാഗത്തു നിന്നും കിളിമാനൂര്‍ ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്കും എതിര്‍ ദിശയില്‍ വരികയായിരുന്ന ഇന്നോവ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.