play-sharp-fill
വയനാട് കാക്കവയലില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം; മൂന്നുവയസുകാരന് ഗുരുതര പരിക്ക്  ;ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്

വയനാട് കാക്കവയലില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം; മൂന്നുവയസുകാരന് ഗുരുതര പരിക്ക് ;ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്

സ്വന്തം ലേഖിക

വയനാട്: കാക്കവയലില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ മൂന്ന് വയസുകാരന് ഗുരുതര പരിക്കേറ്റു.


ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. പാട്ടവയല്‍ സ്വദേശികളായ പ്രവീഷ്, ഭാര്യ ശ്രീജിഷ, അമ്മ പത്മാവതി എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് വയസുകാരന്‍ ആരവിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കാട് നിന്ന് വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിവരികയായിരുന്നു കാറില്‍ സഞ്ചരിച്ച കുടുംബം. മീനങ്ങാടിയില്‍ നിന്നും വന്ന ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.