play-sharp-fill
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അപകടത്തിൽ പരുക്കേറ്റ് റോഡിൽ കിടന്നവർക്ക് രക്ഷകരായി മന്ത്രി.വി.എൻ.വാസനും, ജെയ്ക്ക് സി. തോമസും;ദൃശ്യങ്ങൾ കാണാം

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അപകടത്തിൽ പരുക്കേറ്റ് റോഡിൽ കിടന്നവർക്ക് രക്ഷകരായി മന്ത്രി.വി.എൻ.വാസനും, ജെയ്ക്ക് സി. തോമസും;ദൃശ്യങ്ങൾ കാണാം

സ്വന്തം ലേഖകൻ

കോട്ടയം: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അപകടത്തിൽ പരുക്കേറ്റ് റോഡിൽ കിടന്നവർക്ക് രക്ഷകരായി മന്ത്രി.വി.എൻ.വാസനും, ജെയ്ക്ക് സി. തോമസും. എറണാകുളം പുത്തൻകുരിശിൽ നിന്നും കോട്ടയത്തേക്ക് മടങ്ങു വഴിയായിരുന്നു സംഭവം.

തിരുവാങ്കുളം മാമലഭാ​ഗത്തുവെച്ച് അരകടത്തിൽപ്പെട്ട് റോഡരികിൽ രക്തം വാർന്ന് കിടന്നവരെ മന്ത്രി വി എൻ വാസവനും ജെയ്ക് സി തോമസും വാഹനം നിർത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാനും മറ്റ് സഹായങ്ങൾക്കും കൂടെ നിന്നത്. ഇടിച്ച വാഹനം അവിടെതന്നെയുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് മന്ത്രി വി എൻ വാസവൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

പുത്തൻകുരിശിൽ നിന്ന് കോട്ടയത്തേക്ക് മടങ്ങും വഴി തിരുവാങ്കുളം മാമല ഭാഗത്ത് എത്തിയപ്പോഴാണ് ദാരുണമായ ആ ദൃശ്യം ശ്രദ്ധയിൽപ്പെട്ടത്,അപകടത്തിൽപ്പെട്ട രണ്ടുപേർ റോഡിൽ രക്തം വാർന്നു കിടക്കുന്നു. വണ്ടി നിർത്താൻ ഡ്രൈവർക്ക് നിർദേശം നൽകി, ഞാനും ഒപ്പം ഉണ്ടായിരുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജയ്ക്ക് സി തോമസും അവിടെ ഇറങ്ങി, അടുത്തേക്ക് ചെല്ലുമ്പോൾ രണ്ടുപേരും അബോധാവസ്ഥയിൽ ആയിരുന്നു, അവിടെ നിന്നിരുന്ന ആളുകൾ ഭയന്ന് മാറി നിൽക്കുകയായിരുന്നു, ആദ്യത്തെ ആളെ ഞങ്ങൾ വാഹനത്തിൽ കയറ്റിയപ്പോഴാണ് , അവിടെ ഉണ്ടായിരുന്ന ആളുകൾ രണ്ടാമത്തെ ആളെ എടുത്ത് വാഹനത്തിൽ കയറ്റാൻ ഞങ്ങൾക്കൊപ്പം എത്തിയത് .

ഇവരെ ഇടിച്ചിട്ട കാർ അവിടെ തന്നെ ഉണ്ടായിരുന്നു അവർ ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറായില്ല, അവരെകൂടി വാഹനത്തിൽ കയറ്റിയാണ് രണ്ടുപേരും ആശുപത്രിയിൽ എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയിൽ എത്തിച്ചപ്പോൾ രണ്ടുപേർക്കും ബോധം നഷ്ടപ്പെട്ടിരുന്നെങ്കിലും ജീവൻ ഉണ്ടായിരുന്നു. അവർക്ക് വേണ്ട ചികിത്‌സ ലഭിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകിയതിനുശേഷമാണ് അവിടെ നിന്ന് യാത്ര തുടർന്നത്. തൃശൂർ സ്വദേശികളാണ്് അപകടത്തിൽ പ്പെട്ട രണ്ടുപേരുമെന്ന് അറിയുന്നു. അപകടം സംഭവിച്ചത് എങ്ങനെ എന്നതിന്റെ വിവരങ്ങളടക്കം ശേഖരിച്ച് നടപടികൾ എടുക്കാൻ പൊലീസിനും നിർദ്ദേശം നൽകി.

അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചാൽ ഒരു നിയമനടപടിയും ആർക്കും നേരിടേണ്ടിവരില്ല , മറിച്ച് അപകടങ്ങളിൽപ്പെടുന്നവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുന്നവരെ ചേർത്ത് നിർത്തുകയാണ്് സർക്കാർ ചെയ്യുന്നത്. എന്നിട്ടും എന്തിനാണ് ഭീതി എന്ന് മനസിലാവുന്നില്ല. നമ്മൾക്ക് മനുഷ്യത്വം നഷ്ടമാവരുത്, റോഡുകളിൽ ജീവനുകൾ പൊലിയുന്നത് പലപ്പോഴും ചികിത്‌സ സമയത്ത് കിട്ടാതെ വരുമ്പോഴാണ് , ആ ദുരവസ്ഥയിലേക്ക് ആരെയും തള്ളിവിടരുത്.