play-sharp-fill
കോട്ടയം എം.സി റോഡിൽ അപകടം; കുറിച്ചി മന്ദിരം കവലയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലും  മറ്റു രണ്ടു കാറുകളിലും ഇടിച്ചു,ബൈക്ക് യാത്രക്കാരന് പരിക്ക്

കോട്ടയം എം.സി റോഡിൽ അപകടം; കുറിച്ചി മന്ദിരം കവലയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലും മറ്റു രണ്ടു കാറുകളിലും ഇടിച്ചു,ബൈക്ക് യാത്രക്കാരന് പരിക്ക്

സ്വന്തം ലേഖിക
ചിങ്ങവനം: എം.സി റോഡിൽ കുറിച്ചി മന്ദിരം കവലയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച്‌ അപകടം. ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.

നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം മറ്റു രണ്ടു കാറുകളിലും ഇടിക്കുകയായിരുന്നു. അപകട കാരണം എന്താണ് എന്നു വ്യക്തമായില്ല.


അപകടത്തെ തുടർന്നു എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
കുറിച്ചി എസ്.പുരം കോയിപ്പള്ളിത്തറയിൽ കെ.സി സജിമോനാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഭാഗത്തു നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്നും വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ കാർ മറ്റു രണ്ടു കാറുകളിൽ കൂടി ഇടിക്കുകയായിരുന്നു.

അപകടത്തെ തുടർന്നു റോഡിൽ വീണു കിടന്ന ബൈക്ക് യാത്രക്കാരനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.

അപകടത്തെ തുടർന്ന് റോഡിൽ പല ഭാഗത്തായി കിടന്ന വാഹനങ്ങൾ പൊലീസ് എത്തിയാണ് നീക്കം ചെയ്തത്. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തിട്ടുണ്ട്.