കോട്ടയം കുമരകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾ മരിച്ചു; കുട്ടികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം കുമരകത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. കുമരകം ചീപ്പുങ്കലിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. വൈക്കം കുടവച്ചൂർ കിടങ്ങനശേരിയിൽ ഹൗസിൽ ജസിൻ (35) സുമി (33) എന്നിവരാണ് മരിച്ചത്.
ഇവർക്ക് ഒപ്പം കുട്ടികളുമുണ്ടായിരുന്നു. ഒരു വയസുകാരി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. മൂന്നര വയസുകാരൻ മകൻ കാലിന് ഒടിവുണ്ട്. കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. കോട്ടയം ഭാഗത്തു നിന്നും കുടവച്ചൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്നു ബൈക്കിന് നേരെ എതിർ ദിശയിൽ നിന്നും നിയന്ത്രണം വിട്ട കാർ വന്ന് ഇടിക്കുകയായിരുന്നു.
Third Eye News Live
0