video
play-sharp-fill
എം സി റോഡില്‍ കൂത്താട്ടുകുളത്ത് ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ 35 പേര്‍ക്ക് പരിക്ക്; പരിക്കേറ്റവരില്‍ ഒരു യുവതിയുടെ നില ഗുരുതരം; റോഡിന് മധ്യഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് പിന്നില്‍ വാഹനങ്ങൾ വന്നിടിക്കുകയായിരുന്നു

കൂത്താട്ടുകുളം: എം സി റോഡില്‍ കൂത്താട്ടുകുളത്ത് ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ 35 പേര്‍ക്ക് പരിക്ക്.

റോഡിന് മധ്യഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് പിന്നില്‍ പിക്കപ്പ് ജീപ്പും പിന്നാലെ ടിപ്പര്‍ ലോറിയും ട്രാവലറും കെഎസ്‌ആര്‍ടിസിയും അതിന്റെ പിന്നിലായി കാറും വന്നിടിക്കുകയായിരുന്നു. കൂത്താട്ടുകുളം ടൗണില്‍ വി സിനിമാ തിയേറ്ററിന് സമീപം വൈകുന്നേരം 5.30ഓടെയാണ് അപകടം.

ഇടിയുടെ ആഘാതത്തില്‍ കെഎസ്‌ആര്‍ടിസി ബസ്, ട്രാവലര്‍, കാര്‍ എന്നിവയിലുണ്ടായിരുന്ന ആളുകള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു യുവതിയുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ 34 പേര്‍ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഏറെ നേരം ഗതാഗതക്കുരുക്കും രൂപപ്പെട്ടു.