play-sharp-fill
ഈരാറ്റുപേട്ടക്ക് സമീപം വെയിൽകാണാം പാറയിൽ പാൽ വിതരണ വാഹനം മറിഞ്ഞ് അപകടം; ഡ്രൈവറും  സെയിൽസ്മാനും രക്ഷപ്പെട്ടത് അത്ഭുതകരമായി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; അപകടം ഇന്ന് പുലർച്ചെ  5 മണിയോടെ; വാഹനം മറിഞ്ഞ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതിനാൽ പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടക്ക് സമീപം വെയിൽകാണാം പാറയിൽ പാൽ വിതരണ വാഹനം മറിഞ്ഞു. വാഹനത്തിന്റെ ഡ്രൈവറും സെയിൽസ്മാനും അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം. കൊല്ലത്തുനിന്നും വിതരണം ചെയ്യുന്ന എ വൺ പാൽ വാഹനമാണ് തിടനാട് – വെയിൽ കാണാമ്പാറ കൊടും വളവിൽ മറിഞ്ഞത്.

ഡ്രൈവർ കൊല്ലം മൈനാഗപ്പള്ളി സ്വദേശി സനൽ, സെയിൽ സ്മാൻ ശാസ്താംകോട്ട സ്വദേശി ശ്രീരാജ് എന്നിവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനം മറിഞ്ഞ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതിനാൽ ഈ ഈ പ്രദേശത്ത് വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുന്നു.