play-sharp-fill
ക്രിസ്‌മസ്‌ ആഘോഷിക്കാൻ ആഡംബര വാഹനവുമായി  കോളേജിലെത്തി; അപകട ഡ്രൈവിങിൽ ഓട്ടോറിക്ഷ ഉൾപ്പടെ  നാല് വാഹനങ്ങളും കാറും ഇടിച്ചുതെറിപ്പിച്ചു; വിദ്യാർഥിനിക്ക് പരിക്ക്

ക്രിസ്‌മസ്‌ ആഘോഷിക്കാൻ ആഡംബര വാഹനവുമായി കോളേജിലെത്തി; അപകട ഡ്രൈവിങിൽ ഓട്ടോറിക്ഷ ഉൾപ്പടെ നാല് വാഹനങ്ങളും കാറും ഇടിച്ചുതെറിപ്പിച്ചു; വിദ്യാർഥിനിക്ക് പരിക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ക്രിസ്‌മസ്‌ ആഘോഷത്തിനിടെ കോളേജിനുള്ളിൽ വിദ്യാർഥി അമിത വേഗത്തിൽ ഓടിച്ച കാറിടിച്ച് വിദ്യാർഥിനിക്ക് പരിക്ക്. വർക്കല എസ്‌എൻ കോളേജിലാണ് സംഭവം.

നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഉൾപ്പടെ മറ്റ്‌ നാല് വാഹനങ്ങളും കാർ ഇടിച്ചുതെറിപ്പിച്ചു. സംഭവത്തിൽ രണ്ട് വിദ്യാർഥികളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ പത്ത് മണിയോടെ ആയിരുന്നു സംഭവം. ഇതിന് മുൻപ് തന്നെ പല ആഡംബര വാഹനങ്ങളുമായി എത്തിയ വിദ്യാർഥികൾ കോളേജിനുള്ളിൽ അമിത വേഗത്തിൽ ഓടിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നുണ്ട്.

അപകടത്തിന് കാരണമായ കാർ കോളേജിന് മുന്നിൽ നിന്ന് അമിത വേഗത്തിൽ എത്തിയ ശേഷം നിയന്ത്രണം വിട്ടാണ് മറ്റ് വാഹനങ്ങളിൽ ഇടിച്ചതെന്നാണ് വിവരം.

ആദ്യം അതേ കോളേജിൽ പഠിക്കുന്ന ഒരു വിദ്യാർഥിനിയെ തട്ടിയ ശേഷം സമീപത്ത് നിർത്തിയിട്ടിരുന്ന ഒരു ഓട്ടോറിക്ഷയും നാല് ബൈക്കുകളും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

പരിക്കേറ്റ വിദ്യാർഥിനിയെ വർക്കല മിഷൻ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വിദ്യാർഥിനിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്‌ടർമാർ അറിയിച്ചു.