സ്കൂളിലേക്ക് പോകുന്നതിന് ഇടയിൽ ഉമ്മയുടെ കൈവിട്ടോടിയ യുകെജി വിദ്യാർഥി സ്കൂട്ടറിടിച്ചു മരിച്ചു
സ്വന്തം ലേഖകൻ
അത്തോളി: സ്കൂളിലേക്ക് പോകുന്നതിന് ഇടയിൽ ഉമ്മയുടെ കൈവിട്ടോടിയ യുകെജി വിദ്യാർഥി സ്കൂട്ടറിടിച്ചു മരിച്ചു. കൂനഞ്ചേരി പുത്തലത്ത് മുഹമ്മദാലിയുടെയും നസീമയുടെയും ഏകമകൻ മുനവർ അലി (5) ആണ് മരിച്ചത്.
വീടിനടുത്ത് വെച്ചാണ് അപകടം ഉണ്ടായത്. സ്കൂൾ ബസ് കാത്ത് നിൽക്കുന്നതിനിടെ ഉമ്മയുടെ കൈവിട്ട് കുട്ടി റോഡിനു മറുഭാഗത്തേക്ക് ഓടുമ്പോഴായിരുന്നു അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂട്ടർ വന്നിടിക്കുകയായിരുന്നു. കൂനഞ്ചേരി എഎൽപി സ്കൂളിലെ വിദ്യാർഥിയാണ്. കബറടക്കം ഇന്ന്.
Third Eye News Live
0