ടോറസ് ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം
തൃശൂര്‍ : പെരിത്തനത്ത് ടോറസ് ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. പെരിഞ്ഞനം വെസ്റ്റ് ഓണപറമ്പ് സ്വദേശി പള്ളിയാശേരി വീട്ടിൽ പ്രിയന്‍(48) ആണ് മരിച്ചത്.
ദേശീയപാത 66-ല്‍ പെരിഞ്ഞനം തെക്കേ ബസ് സ്റ്റോപ്പിന് സമീപം രാവിലെ 10.45ഓടെ ആയിരുന്നു അപകടം.
ഭാര്യയെ പെരിഞ്ഞനം സെന്ററില്‍ ഇറക്കിയ ശേഷം സ്‌കൂട്ടറില്‍ എതിര്‍ ദിശയിലേക്ക് കടക്കുന്നതിനിടെ വടക്കുഭാഗത്തു നിന്നും വന്ന ടോറസ് ലോറി പ്രിയനെ ഇടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ പ്രിയൻ്റെ ദേഹത്ത് കൂടെ ലോറി കയറുകയും തല്‍ക്ഷണം മരണം സംഭവിക്കുകയും ചെയ്തു.
മൃതദേഹം പിന്നീട് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
Third Eye News Live
0