play-sharp-fill
പാലക്കാട് കാറിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം ; ബസിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു

പാലക്കാട് കാറിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം ; ബസിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു

പാലക്കാട് : കൂറ്റനാട് ന്യൂ ബസാറിൽ കാറിടിച്ച് വിദ്യാർഥിനി മരിച്ചു. കൂറ്റനാട് വലിയപള്ളി കോട്ടടി എസ് കെ നഗർ സ്വദേശിനി ശ്രീപ്രിയ (19) ആണ് മരിച്ചത്.

പെൺകുട്ടി ന്യൂബസാർ സ്റ്റോപ്പിൽ ബസിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ കൂറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു അപകടം. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group