video
play-sharp-fill
ടിപ്പർ ലോറിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം ;ഇടുക്കി അടിമാലി സ്വദേശിയായ ലോറി ഡ്രൈവർ കസ്റ്റഡിയിൽ

ടിപ്പർ ലോറിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം ;ഇടുക്കി അടിമാലി സ്വദേശിയായ ലോറി ഡ്രൈവർ കസ്റ്റഡിയിൽ

കൊച്ചി : ടിപ്പർ ലോറിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. മരട് വി.ടി.ജെ എൻക്ലേവ് ബണ്ട് റോഡില്‍ തെക്കേടത്ത് വീട്ടില്‍ ഡോ.വിൻസി വർഗീസ് (42) ആണ് മരിച്ചത്.

കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ മരട് കാളാത്തറ സ്കൂളിനു സമീപം വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ്‌ അപകടമുണ്ടായത്. ഒരേ ദിശയില്‍ വന്ന ടിപ്പർ ലോറി യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

തലയിലൂടെ ടിപ്പർ ലോറി കയറിയിറങ്ങുകയും സ്കൂട്ടർ യാത്രക്കാരി തത്ക്ഷണം മരിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ ഇടുക്കി അടിമാലി സ്വദേശിയായ ലോറി ഡ്രൈവർ അഷ്റഫിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.