play-sharp-fill
പമ്പിൽ നിന്നും റോഡിലേയ്ക്കിറങ്ങുന്നതിനിടെ എത്തിയ സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് മാന്തുരുത്തി സ്വദേശി മരിച്ചു; അപകടം കറുകച്ചാൽ അണിയറപ്പടിയിൽ

പമ്പിൽ നിന്നും റോഡിലേയ്ക്കിറങ്ങുന്നതിനിടെ എത്തിയ സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് മാന്തുരുത്തി സ്വദേശി മരിച്ചു; അപകടം കറുകച്ചാൽ അണിയറപ്പടിയിൽ

അപ്‌സര കെ.സോമൻ

കോട്ടയം: പെട്രോൾ പമ്പിൽ നിന്നും റോഡിലേയ്ക്കിറങ്ങുന്നതിനിടെ സ്‌കൂട്ടർ ഇടിച്ച് കറുകച്ചാൽ മാന്തുരുത്തി സ്വദേശി മരിച്ചു. നെടുങ്കുന്നം മാന്തുരുത്തി മാന്തുരുത്തിയിൽ വീട്ടിൽ സുകുമാരനാ (53)ണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. കറുകച്ചാൽ അണിയറപ്പടിയിലെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ച ശേഷം പുറത്തേയ്ക്കിറങ്ങുകയായിരുന്നു സുകുമാരൻ. ഈ സമയം കറുകച്ചാൽ ഭാഗത്തേയ്ക്കു പോകുന്നതിനായി എത്തിയ സ്‌കൂട്ടർ സുകുമാരന്റെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീണ സുകുമാരൻ അബോധാവസ്ഥയിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടിക്കൂടിയ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് ഇതുവഴി എത്തിയ വാഹനത്തിൽ സുകുമാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കറുകച്ചാൽ പൊലീസ് കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

2020 തുടങ്ങിയതിന് ശേഷം ജില്ലയിൽ  ഒരു അപകട മരണമെങ്കിലും എല്ലാദിവസവും ഉണ്ടാകുന്നുണ്ട്. ഇത് കടുത്ത ആശങ്കയാണ് ഉയർത്തുന്നത്.