നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് കയറി ; യുവതിക്കും മകനും ദാരുണാന്ത്യം
കോഴിക്കോട് : പയ്യോളി ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് കാർ യാത്രക്കാരായ യുവതിയും മകനും മരിച്ചു. മടവൂർ ആരാമ്പ്രം ചോലക്കര താഴം വെങ്ങോളിപുറത്ത് നാസറിന്‍റെ ഭാര്യ തൻസി(33), മകൻ ബിഷുറൂൽ അഫി (8), എന്നിവരാണ് മരിച്ചത്.
അപകടത്തിൽ കാർ യാത്രക്കാരായ മൂന്ന് കുട്ടികളടക്കം നാല് പേർക്ക് പരിക്കേറ്റു. തൻസിയുടെ ഭർത്താവ് നാസർ (40), ആദിൽ അബ്ദുല്ല (11), ഫാത്തിമ മെഹ്റിൻ (10), സിയ (7) എന്നിവർക്കാണ് പരിക്കേറ്റത്.
ആറുവരി പാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും ലോറിക്ക് അടിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് കാറിനുള്ളിൽ കുടുങ്ങിക്കിടന്ന സ്ത്രീയെ ഏറെനേരത്തെ പരിശ്രമത്തിനുശേഷമാണ് വടകര ഫയർഫോഴ്സിൻ്റെ സഹായത്തോടെ പുറത്തെടുക്കാനായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group