സുഹൃത്തിനുള്ള മരുന്നുമായി വരുന്നതിനിടെ ടാങ്കര്‍  ലോറി അപകടത്തിൽ യുവാവ് മരിച്ചു

സുഹൃത്തിനുള്ള മരുന്നുമായി വരുന്നതിനിടെ ടാങ്കര്‍ ലോറി അപകടത്തിൽ യുവാവ് മരിച്ചു

സ്വന്തം ലേഖകൻ
കണ്ണൂര്‍: ശനിയാഴ്ച രാത്രി താഴെ ചൊവ്വ തെഴുക്കില്‍പീടികയില്‍ ടാങ്കര്‍ ലോറി അപകടത്തില്‍ മരിച്ച ഹാരിസ് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലെ ‘ദയാ മെഡിക്കല്‍സ്’ ജീവനക്കാരനാണ്.

സുഹൃത്തിനുള്ള മരുന്നുമായി വരുന്നതിനിടെയാണ് തിലാന്നൂര്‍ സ്വദേശി ഹാരിസിനെ മരണം കവര്‍ന്നെടുത്തത്. ജോലി കഴിഞ്ഞിറങ്ങുമ്ബോള്‍ സുഹൃത്ത് പറഞ്ഞപ്രകാരം കടയില്‍നിന്ന് മരുന്നുമെടുത്താണ് ഹാരിസ് യാത്ര ആരംഭിച്ചത്.

അപകടസ്ഥലത്ത് സ്കൂട്ടര്‍ നിര്‍ത്തി സുഹൃത്തിനെ ഫോണില്‍ വിളിക്കുന്നതിനിടെയാണ് മരണം തട്ടിയെടുത്തത്. അപകടം നടന്നയുടനെ ഹാരിസിനെ രക്ഷാപ്രവര്‍ത്തകര്‍ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹാരിസ് പുതിയ വീട് പണി കഴിപ്പിച്ചുവരുന്നതിനിടെയാണ് ദുരന്തമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താഴെ ചൊവ്വക്കും മേലെ ചൊവ്വക്കും ഇടയില്‍ നിരന്തരം അപകടങ്ങളുണ്ടാകുന്ന സ്ഥലമാണ് തെഴുക്കില്‍പീടിക. ഇവിടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അതിരാവിലെ മുതല്‍ ഗതാഗതക്കുരുക്കില്‍പ്പെടുന്ന ഇവിടം നഗരത്തിലെ ഏറ്റവും ഗതാഗസ്തംഭനമുള്ള ഇടങ്ങളിലൊന്നാണ്. മാസങ്ങള്‍ക്ക് മുന്‍പേ ലോറിയിടിച്ച്‌ പരിസരത്തെ സ്കൂളിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്നിരുന്നു. ഇവിടെ, നടന്ന ചെറുതും വലുതുമായ അപകടങ്ങള്‍ക്ക് കയ്യും കണക്കുമില്ല.