ദേശീയപാതയിലുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിയുടെ മരണം; ബൈക്കില്‍ ഇടിച്ചിട്ട് പോയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

ദേശീയപാതയിലുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിയുടെ മരണം; ബൈക്കില്‍ ഇടിച്ചിട്ട് പോയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

വാളയാർ: കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ വാളറയില്‍ എൻജിനീയറിങ് കോളജ് വിദ്യാർഥി അജ്ഞാത വാഹനമിടിച്ച്‌ മരിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു.

അടിമാലി ആയിരമേക്കർ പരുത്തിക്കാട്ട് മീരാൻ മൗലവിയുടെ മകൻ ബാദുഷയാണ് മരിച്ചത്. അപകടത്തിന് ശേഷം നിർത്താതെ പോയ ഗുഡ്സ് ഓട്ടോ ഡ്രൈവർ നേര്യമംഗലം പുത്തൻപുരയ്ക്കല്‍ അജിത് രാജു (21) ആണ് അറസ്റ്റിലായത്.

ഓട്ടോ കസ്റ്റഡിയിലെടുത്തു.
25നു രാത്രിയാണ് അപകടം. കോതമംഗലം എംബിറ്റ്സ് കോളജില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്കു വരുംവഴി എതിരെ വന്ന ഓട്ടോ ബൈക്കിലിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോ ഡ്രൈവർ അറസ്റ്റിലായത്.