video
play-sharp-fill
കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടം ;  2 കുട്ടികളടക്കം ഒരു കുടുംബത്തിലെ 6 പേർക്ക് ദാരുണാന്ത്യം

കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടം ; 2 കുട്ടികളടക്കം ഒരു കുടുംബത്തിലെ 6 പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു : കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് 2 കുട്ടികളടക്കം ഒരു കുടുംബത്തിലെ 6 പേർക്ക് ദാരുണാന്ത്യം. ദേശീയപാത 48 ൽ ബെംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. അവധിക്കാലം ആഘോഷിക്കുന്നതിനായി വിജയപുരയിലേക്ക് പോയവർ സഞ്ചരിച്ച വോൾവോ കാറിന് മുകളിലേക്കാണ് കണ്ടെയ്നർ ലോറി മറിഞ്ഞത്.

 

ബെംഗളൂരുവില്‍ നിന്ന് തുമകുരുവിലേക്ക് പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് ഇന്ന് രാവിലെ 11 മണിയോടെ അപകടത്തിൽ പെട്ടത്.

ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു കാറും ലോറിയും. കണ്ടെയ്നർ ലോറി പെട്ടെന്ന് എതിരെ വന്ന മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ കണ്ടെയ്നർ ലോറി പെട്ടെന്ന് സമീപത്ത് സഞ്ചരിക്കുകയായിരുന്ന കാറിന് മുകളിലേക്ക് മറിഞ്ഞു. അപകടത്തെ തുടർന്ന് കാറിലുണ്ടായിരുന്ന 6 പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രെയിനും മറ്റും ഉപയോഗിച്ചാണ് പിന്നീട് കണ്ടെയ്നർ ലോറിയെ കാറിന് മുകളിൽ നിന്നും മാറ്റിയത്. അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നീലമംഗല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.