കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ചിങ്ങവനം സ്വദേശി മരിച്ചു
സ്വന്തം ലേഖിക
ചിങ്ങവനം: കാറും ബൈക്കും കൂട്ടിയിടിച്ച അപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ചിങ്ങവനം വലിയപറമ്പില്‍ പരേതനായ വി.എസ്. ശ്രീകുമാറിന്റെ മകന് വി.എസ്. ശ്രീനാഥ് (38) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം വടവാതൂര്‍ മില്‍മയ്ക്കു സമീപമായിരുന്നു അപകടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ പുലര്‍ച്ചെ 7.30 ഓടെയായിരുന്നു മരണം.
മണര്‍കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സ്വകാര്യ ആയുര്‍വേദ മെഡിക്കല്‍ റെപ്പായിരുന്നു. മാതാവ്: ശോഭ. സഹോദരി: ശ്യാമവിജയ്.