ചെങ്ങന്നൂരിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

ചെങ്ങന്നൂരിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

സ്വന്തംലേഖകൻ

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം.
ഇന്ന് വൈകുന്നേരം 5.30തോടെ പേരിശ്ശേരി- ഓട്ടാഫീസ് റോഡിൽ എസ് എൻ കോളേജ് ജംഗ്ഷൻ സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ബൈക്ക് റോഡിലെ സൂചന ബോർഡിൽ തട്ടിയശേഷം മതിലിൽ ഇടിക്കുകയായിരുന്നു.

ചെറിയനാട് അരിയന്നൂർശേരി ഗ്രാമം കോളനിയിൽ അമൃതം വീട്ടിൽ ആരോമൽ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നു ചെറിയനാട് അരിയന്നൂർശേരി ഗ്രാമം കോളനിയിൽ പുത്തൻ തറയിൽ വിഷ്ണു വിജയൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group