യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : അപകടമരണങ്ങളിലേറെയും അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുമ്പോൾ ; എം.സി റോഡിൽ ചങ്ങനാശ്ശേരിയ്ക്കും കോടിമതയ്ക്കും ഇടയിൽ കഴിഞ്ഞ ആറ് മാസത്തിനിടെ നടന്നത് പത്തോളം അപകടമരണങ്ങൾ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : അപകടമരണങ്ങളിലേറെയും അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുമ്പോൾ ; എം.സി റോഡിൽ ചങ്ങനാശ്ശേരിയ്ക്കും കോടിമതയ്ക്കും ഇടയിൽ കഴിഞ്ഞ ആറ് മാസത്തിനിടെ നടന്നത് പത്തോളം അപകടമരണങ്ങൾ

 

സ്വന്തം ലേഖിക

കോട്ടയം : അമിതവേഗം പായുന്ന വാഹനങ്ങളും,അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്ന കാൽനടക്കാരും ചേർന്ന് എം.സി റോഡിനെ കുരുതിക്കളമാക്കുകയാണ്. ദിവസവും എത്ര എത്ര റോഡപകട വാർത്തകളാണ് നാം കേൾക്കുന്നത്. വാഹനങ്ങൾ കൂട്ടിയിടിച്ചും കാൽനട യാത്രക്കാരെ വാഹനങ്ങൾ ഇടിച്ചുമൊക്കെയാണ് അപകട
മരണങ്ങളിലധികം.

അപകടങ്ങളിൽ പകുതിയും നമ്മുടെ അശ്രദ്ധ കൊണ്ടുണ്ടാകുന്നവയാണ്. ട്രാഫിക് നിയമങ്ങൾ പാലിക്കാതെയും അലക്ഷ്യമായ ഡ്രൈവിംഗിലൂടെയും അശ്രദ്ധമായ റോഡ് മുറിച്ചു കടക്കലിലൂടെയും അനധികൃതമായ പാർക്കിംഗിലൂടെയും നാം അപകടങ്ങളെ ക്ഷണിച്ച് വരുത്തുകയാണ്. അൽപ്പം ശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുന്നതിലൂടെ ഒരു പരിധിവരെ നമുക്ക് അപകടങ്ങളെ അകറ്റി നിർത്താം. റോഡ് മുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

  • ഇരുട്ടുള്ള സമയങ്ങളിൽ റോഡ് മുറിച്ചു കടക്കുമ്പോൾ നിർബന്ധമായും ടോർച്ചോ, മൊബൈലിലെ ഫ്‌ളാഷ് ലൈറ്റോ തെളിയിക്കേണ്ടതാണ്.
  • ഫുട് പാത്തുള്ള സ്ഥലങ്ങളിൽ ഫുട്പാത്തിലൂടെ മാത്രം നടക്കുക, പ്രത്യേകിച്ച് നഗരങ്ങളിൽ.
  • നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ മുന്നിൽ കൂടിയോ പിന്നിൽ കൂടിയോ റോഡ് മുറിച്ചു കടക്കാതിരിക്കുക.
  • റോഡിൽ കൂടിയുള്ള കുട്ടികളുടെ കളിതമാശകൾ ഒഴിവാക്കുക.
  • കുട്ടികളുമായി റോഡിലൂടെ നടക്കുമ്പോൾ അവരുടെ കൈകൾ ബലമായി പിടിച്ചു നടക്കുക.
  • കഴിവതും സീബ്രാക്രോസിങ്ങ് ഉള്ള സ്ഥലത്തോ ട്രാഫിക്ക് പൊലീസ് ഉള്ള സ്ഥലത്തോ കൂടി മാത്രം റോഡ് മുറിച്ചു കടക്കുക.
  • അന്ധർ, വൃദ്ധർ, വികലാംഗർ, കുട്ടികൾ എന്നിവരെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കുക.
  • ബസിൽ നിന്നും ഇറങ്ങിയശേഷം ഉടൻ തന്നെ റോഡ് മുറിച്ച് കടക്കാതെ ബസ് പോയ ശേഷം റോഡ് മുറിച്ച് കടക്കുക.