play-sharp-fill
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം  ; ബസ്സും കാറും കൂട്ടിയിടിച്ച് 9 മരണം 28 പേര്‍ക്ക് പരിക്ക്

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം ; ബസ്സും കാറും കൂട്ടിയിടിച്ച് 9 മരണം 28 പേര്‍ക്ക് പരിക്ക്

സ്വന്തം ലേഖകൻ
അഹമ്മദാബാദ്: വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം. ബസ്സും കാറും കൂട്ടിയിടിച്ച് 9 മരണം 28 പേര്‍ക്ക് പരിക്ക് . ഗുജറാത്തിലെ നവ്‌സാരി ജില്ലയിലാണ് അപകടം.

സൂറത്തിലെ പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആളുകളാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.ബസ്സിൽ നിറയെ ആളുകളായിരുന്നു.

വാഹനം ഓടിക്കുന്നതിനിടെ ബസ് ഡ്രൈവര്‍ക്ക് ഹൃദയാഘാതം ഉണ്ടാവുകയും നിയന്ത്രണം നഷ്ടപ്പെട്ട ബസ്, എതിര്‍ദിശയില്‍നിന്നു വരികയായിരുന്ന കാറിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഹൃദയാഘാതം സംഭവിച്ച ഡ്രൈവറെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹവും മരണപ്പെട്ടു. കാറിലുണ്ടായിരുന്ന ഒൻപതു പേരിൽ എട്ടു പേരും മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരുക്കേറ്റവരെല്ലാം ബസിലെ യാത്രക്കാരാണ്. ഇതിൽ 11 പേർ ഇപ്പോഴും ചികിത്സയിലാണ്. ഗുജറാത്തിലെ അംകലേശ്വർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. വൽസാദിൽനിന്ന് സ്വദേശത്തേക്കു മടങ്ങുമ്പോഴാണ് ഇവർ അപകടത്തിൽപ്പെട്ടത്.