അഞ്ചുവര്‍ഷത്തിനുശേഷം ഭര്‍ത്താവിനെ കണ്ടു; വിദേശത്തുനിന്ന് എത്തിയ ഭര്‍ത്താവിനെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍നിന്ന് കൂട്ടിക്കൊണ്ടുവരികെ വീട്ടമ്മക്ക് ദാരുണാന്ത്യം
സ്വന്തം ലേഖിക
ചങ്ങനാശ്ശേരി: അഞ്ചുവര്‍ഷത്തിനു ശേഷം വിദേശത്തുനിന്ന് എത്തിയ ഭര്‍ത്താവിനെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍നിന്ന് കൂട്ടിക്കൊണ്ടുവരികെ വീട്ടമ്മക്ക് ദാരുണാന്ത്യം.
ചങ്ങനാശ്ശേരി പെരുന്ന തോപ്പില്‍ വീട്ടില്‍ ശ്യാമളക്കാണ് (60) അപകടം സംഭവിച്ചത്.
ഖത്തറില്‍ ഡ്രൈവറായ ശ്യാമളയുടെ ഭര്‍ത്താവ് സാധാരണ വീട്ടിലേക്ക് വരുമ്ബോള്‍ എയര്‍പോര്‍ട്ടില്‍നിന്ന് ടാക്സി പിടിച്ചാണ് വരാറുള്ളത്. എന്നാല്‍, ഇപ്രാവശ്യം സഹോദരന്‍ അനില്‍കുമാറിനൊപ്പം ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടുവരാന്‍ ശ്യാമളയും പോകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചങ്ങനാശ്ശേരി തിരുമല ഉമാമഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തില്‍ പങ്കെടുത്തശേഷം രാത്രി 11 മണിയോടെയാണ് ഇവര്‍ നെടുമ്ബാശ്ശേരിക്ക് കാറില്‍ പോയത്. വിമാനത്താവളത്തില്‍നിന്ന് ഭര്‍ത്താവിനെയും കൂട്ടി വീട്ടിലേക്ക് മടങ്ങിവരവെയാണ് അപകടം.
ശ്യമളയുടെ ഭര്‍ത്താവ് ദാമോദരനും ശ്യാമളയുടെ സഹോദരന്‍ അനില്‍കുമാറും ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.