Spread the love

അടൂര്‍: അടൂർ പോലീസ് സ്റ്റേഷനിലെ രണ്ട് ഗ്രേഡ് എഎസ്‌ഐമാര്‍ക്ക് സ്ഥലം മാറ്റം. നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ എസ്പിയുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് സ്ഥലം മാറ്റം ഉണ്ടായിരിക്കുന്നത്.

video
play-sharp-fill

ഗ്രേഡ് എഎസ്‌ഐമാരായ മുജീബിനെ കീഴ്വായ്പൂരിലേക്കും അഭിലാഷിനെ പെരുനാട് സ്റ്റേഷനിലേക്കുമാണ് മാറ്റിയിരിക്കുന്നത്. ഇവര്‍ക്കെതിരേ വാചിക അന്വേഷണത്തിനും എസ്പി ഉത്തരവിട്ടു. രണ്ടു പേര്‍ക്കുമെതിരേ രണ്ട് ഇന്‍സ്പെക്ടര്‍മാര്‍ ആയിരിക്കും അന്വേഷണം നടത്തുക. മുജീബ് അന്വേഷിച്ച കേസുകള്‍ പുനരന്വേഷിക്കാനും ഉത്തരവിട്ടുണ്ട്.

ഉദ്യോഗസ്ഥര്‍ക്കെതിരേ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി ബിനു വര്‍ഗീസിനെ പ്രാഥമിക അന്വേഷണത്തിന് എസ്പി ആര്‍. ആനന്ദ് ചുമതലപ്പെടുത്തുകയായിരുന്നു. ബിനു വര്‍ഗസീിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും സ്ഥലം മാറ്റിയത്. വകുപ്പുതല നടപടികളും ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില അഭിഭാഷകരുമായി ചേര്‍ന്ന് കേസുകള്‍ അട്ടിമറിച്ചുവെന്ന ആക്ഷേപം ശക്തമാണ്. ഒരു മര്‍ദനക്കേസില്‍ പ്രതി സ്ഥാനത്ത് നിന്നുള്ളയാളില്‍ നിന്ന് കോഴ കൈപ്പറ്റി വാദിയെ കള്ളക്കേസില്‍ കുടുക്കി റിമാന്‍ഡ് ചെയ്തുവെന്ന ഗുരുതരമായ പരാതിയും ഇവര്‍ക്കെതിരേ ഉയര്‍ന്നിരുന്നു. മുജീബ് അന്വേഷിച്ച കേസുകളിലാണ് ഏറെയും അട്ടിമറി നടന്നിരിക്കുന്നത്. ഇതാണ് പുനരന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. വാചികാന്വേഷണത്തിന് ശേഷം ഇവര്‍ക്കെതിരേ കൂടുതല്‍ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്