Spread the love

കൊടുങ്ങല്ലൂർ: കനത്ത വേനല്‍ച്ചൂടില്‍ കടലില്‍നിന്ന് അപ്രത്യക്ഷമായ മത്തി (ചാള) വീണ്ടും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വലകളില്‍ നിറയുന്നു.
വേനല്‍ കടുത്തതോടെ മാസങ്ങളായി തീരക്കടലില്‍ മത്തി ലഭ്യമല്ലാതായി. മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങള്‍ വെറും കൈയോടെ മടങ്ങുന്നതും പതിവായി. തുടർന്ന് പലരും കടലില്‍ പോകുന്നത് നിറുത്തിവച്ചിരുന്നു.

video
play-sharp-fill

ഇതോടെ വിപണിയില്‍ മീൻവില കുത്തനെ ഉയരുകയും ചെയ്തു. കടലില്‍ ചൂട് കൂടിയതോടെ കൂട്ടമായി സഞ്ചരിക്കുന്ന മത്തി, ഉള്‍ക്കടലിലേക്ക് വലിഞ്ഞതാണ് മുൻപ് ലഭ്യത കുറയാൻ കാരണം. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത വേനല്‍മഴയെ തുടർന്ന് അന്തരീക്ഷത്തിലെയും കടലിലെയും ചൂട് കുറഞ്ഞതോടെ മത്തി വീണ്ടും തീരക്കടലിലേക്ക് മടങ്ങി എത്തിയതാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായത്. ജൂണ്‍ ആദ്യവാരം ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് സീസണ്‍ ആരംഭിക്കും.

വലുപ്പമേറിയ മത്തിയില്‍ പ്രതീക്ഷ
സാധാരണയായി ചൂട് കൂടുമ്പോള്‍ മത്തി കേരള തീരം വിട്ട് പോകാറാണ് പതിവ്. മാത്രമല്ല, മത്തിയിടുന്ന മുട്ടകളില്‍ പകുതിയോളം കനത്ത ചൂടില്‍ നശിച്ചുപോകാറുണ്ടെന്നും പറയുന്നു. മുൻപ് ലഭിച്ചിരുന്ന മത്തിക്ക് 10 മുതല്‍ 12 സെന്റീമീറ്റർ വരെ മാത്രമായിരുന്നു വലുപ്പം. മാർക്കറ്റില്‍ ഇവയ്ക്ക് വിലയും കുറവാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ തൊഴിലാളികളും പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്നത് 15 സെന്റീമീറ്റർ വരെ നീളമുള്ള വലിപ്പമുള്ള മത്തിയാണ്. നിലവില്‍ കിലോയ്ക്ക് 200 രൂപയ്ക്കാണ് ഇതിന്റെ വില്‍പ്പന.