
തിരുവനന്തപുരം: തമിഴ്നാട്ടിലെ ക്ഷേത്രോത്സവത്തിന് പോകാനെത്തിയ ചെണ്ടമേള സംഘത്തിലെ 6 പേർക്ക് കോവളത്തിന് സമീപം വച്ച് വെട്ടേറ്റ സംഭവത്തില്‍ രണ്ടു പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. സംഭവത്തിലെ നാലാം പ്രതി തിരുവല്ലം സ്വദേശിയും കോവളം സ്റ്റേഷനിലെ റൗഡിലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ ജിത്തു ലാല്‍ (33) നെ കഴിഞ്ഞ ദിവസം കോവളം പൊലീസ് പിടികൂടിയിരുന്നു.
ചെറുകോണം സ്വദേശി ടവർ വിഷ്ണുവെന്ന വിഷ്ണു (24), വെള്ളാർ സ്വദേശി അനികുട്ടൻ (35) എന്നിവരാണ് ഇന്നലെ നെയ്യാറ്റിൻകര കോടതിയില്‍ എത്തി കീഴടങ്ങിയത്. മറ്റൊരു പ്രതി കാടഅപ്പു ഒളിവിലാണ്. ഞായറാഴ്ച രാത്രി 8.30 ഓടെ കോവളം കെ.എസ് റോഡ് ചെറുകോണത്ത് നടന്ന സംഭവത്തില്‍ സംഘത്തിലെ പിതാവും മക്കളും ഉള്‍പ്പെടെ ആറംഗ സംഘത്തിന് വെട്ടേല്‍ക്കുകയും ഗർഭിണി ഉള്‍പ്പെടെ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ചാവടിനട സ്വദേശികളായ അശ്വിൻ (21),വൈഷ്ണവ് (അപ്പൂസ്)(24),വെങ്ങാനൂർ അംബേദ്കർ ഗ്രാമം സ്വദേശി പങ്കജൻ (58),മക്കളായ അനീഷ്(32), രാജേഷ്(29), ഇവരുടെ ബന്ധുവായ അഭിലാഷ് (27)എന്നിവർക്കാണ് വട്ടേറ്റത്. പങ്കജന്റെ ഭാര്യ സിന്ധുവിനും രാജേഷിന്റെ ഭാര്യ അനില എന്നിവർക്കും പരിക്കേറ്റു. ചെണ്ട മേളത്തിന് പോകാനായി സ്ത്രീകളുള്‍പ്പെട്ട സംഘം വാഹനത്തില്‍ കയറിയപ്പോഴാണ് പ്രതികള്‍ എത്തി വാക്കേറ്റവും പിന്നാലെ ആക്രമണവും നടത്തിയത്. രണ്ടുപേരുടെ സ്വർണം നഷ്ടപ്പെട്ടതായി പരാതിയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







