play-sharp-fill
ഹാവേരിയിലെ വാഹനാപകടം ; മരിച്ചവരിൽ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ദേശീയ താരവും

ഹാവേരിയിലെ വാഹനാപകടം ; മരിച്ചവരിൽ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ദേശീയ താരവും

ബംഗളൂരു : കർണാടകയിലെ ഹാവേരിയില്‍ അപകടത്തില്‍ മരിച്ചവരില്‍ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോള്‍ ദേശീയ താരവും. ഇന്നലെയാണ് അപകടം ഉണ്ടായത്.

ദേശീയ ബ്ലൈൻഡ് ഫുട്ബോള്‍ വനിതാ ടീമംഗം എ എസ് മാനസയാണ് മരിച്ചത്. കർണാടക ബ്ലൈൻഡ് ഫുട്ബോള്‍ ടീം ക്യാപ്റ്റനുമായിരുന്നു ഇരുപത്തിയഞ്ചുകാരിയായ മാനസ.


എംഎസ്‍സി പൂർത്തിയാക്കിയ ശേഷം ബംഗളുരുവില്‍ ഐഎഎസ് പരിശീലനത്തിലായിരുന്നു മാനസ. അപകടത്തില്‍ മാനസയുടെ അമ്മ ഭാഗ്യയും മരിച്ചു. തീർത്ഥാടനത്തിന് പോയി വരവേ മിനി ബസ് നിർത്തിയിട്ട ട്രക്കിലിടിച്ച്‌ മരിച്ചത് 13 പേരാണ്.  9 സ്ത്രീകളും 2 കുട്ടികളും 2 പുരുഷന്മാരുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group