play-sharp-fill
സെക്രട്ടേറിയറ്റിൽ ഏർപ്പെടുത്തിയ ആക്സസ് കൺട്രോൾ സംവിധാനം ; തങ്ങളെ ബന്ദികളാക്കുന്നതായി ജീവനക്കാർ; സംവിധാനം ഒഴിവാക്കുന്നതായി സർക്കാർ

സെക്രട്ടേറിയറ്റിൽ ഏർപ്പെടുത്തിയ ആക്സസ് കൺട്രോൾ സംവിധാനം ; തങ്ങളെ ബന്ദികളാക്കുന്നതായി ജീവനക്കാർ; സംവിധാനം ഒഴിവാക്കുന്നതായി സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാർക്കായി ഏർപ്പെടുത്തിയ ആക്സസ് കൺട്രോൾ സംവിധാനം ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിൻമാറി. ജീവനക്കാരുടെ സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് തീരുമാനം. ആക്സസ് കൺട്രോൾ സംവിധാനം സുരക്ഷയ്ക്കായി മാത്രം ഉപയോഗിക്കും. പ്രധാനകവാടങ്ങളിൽ മാത്രം സംവിധാനം ഏർപ്പെടുത്തും.

പഞ്ച് ചെയ്തു മുങ്ങുന്ന ജീവനക്കാരെ പിടികൂടാൻ ഇന്നു മുതൽ ആക്സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്താനായിരുന്നു തീരുമാനം. ജീവനക്കാരെ ബന്ദികളാക്കുന്നതാണ് തീരുമാനമെന്നും, ബയോമെട്രിക് പഞ്ചിങ് സംവിധാനത്തെ സ്പാർക്കുമായി ബന്ധിപ്പിക്കുന്നതിനാൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഓഫിസിനു പുറത്തിറങ്ങിയാൽപോലും ശമ്പളം നഷ്ടപ്പെടുമെന്നും ജീവനക്കാരുടെ സംഘടനകൾ ആരോപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെയാണ് ഓഫിസ് സമയം. സെക്രട്ടേറിയറ്റിലെ എല്ലാ ബ്ലോക്കുകളിലും എല്ലാ ഓഫിസുകളിലും ഈ സംവിധാനം ഏർപ്പെടുത്താനായിരുന്നു തീരുമാനം. രാവിലെ ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഉച്ചയൂണിനു മാത്രമേ ഇടയ്ക്കു പുറത്തിറങ്ങാൻ സാധിക്കുമായിരുന്നുള്ളൂ. സംവിധാനം നടപ്പിലാക്കിയാൽ സെക്രട്ടേറിയറ്റിലെ ഒരു ബ്ലോക്കിൽനിന്ന് മറ്റൊരു ബ്ലോക്കിലേക്ക് ഔദ്യോഗിക ആവശ്യത്തിനു പോകുന്നവർക്കു പോലും ശമ്പളം നഷ്ടപ്പെടുമെന്ന ആക്ഷേപവുമായി ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തി.

തിരികെയെത്തുന്നത് അരമണിക്കൂറിനു ശേഷമെങ്കിൽ അത്രയും മണിക്കൂർ ജോലി ചെയ്തില്ലെന്നു രേഖപ്പെടുത്താനും അല്ലെങ്കിൽ മതിയായ കാരണം ബോധിപ്പിക്കാനും നിർദേശമുണ്ടായിരുന്നു. സംഘടനകൾ എതിർത്തതോടെ ബയോമെട്രിക് സംവിധാനത്തെ സുരക്ഷയ്ക്കായി മാത്രം ഉപയോഗിക്കാനും പഴയ പഞ്ചിങ് രീതി തുടരാനും സർക്കാർ തീരുമാനിക്കുകയായിരുന്നു.