play-sharp-fill
പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ശരീരഭാഗങ്ങളില്‍ നാണയം വെച്ചുള്ള പ്രത്യേക പൂജകള്‍; പൂജാ സമയത്ത് ‘അച്ഛന്‍ സ്വാമി’ എന്ന് വിളിക്കണം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം അറസ്റ്റിൽ

പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ശരീരഭാഗങ്ങളില്‍ നാണയം വെച്ചുള്ള പ്രത്യേക പൂജകള്‍; പൂജാ സമയത്ത് ‘അച്ഛന്‍ സ്വാമി’ എന്ന് വിളിക്കണം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം അറസ്റ്റിൽ

 

സ്വന്തം ലേഖകൻ

തൃശൂര്‍ : കുണ്ടൂര്‍ സ്വദേശി മഠത്തിലാന്‍ രാജീവിനെയാണ് (39) മാള ഇന്‍സ്പെക്ടര്‍ വി. സജിന്‍ ശശിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

വിവിധ മതങ്ങള്‍ ഒരേ കുടക്കീഴില്‍ എന്ന ആശയം പ്രചരിപ്പിക്കുകയാണെന്ന് നടിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനങ്ങള്‍. യുട്യൂബിലൂടെ വരെ പരസ്യം നല്‍കിയിരുന്നു. ഇതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ വ്യാജ സിദ്ധനെ തേടിയെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്‍പ്പണിക്കാരനായിരുന്ന രാജീവ് പിന്നീടാണ് എളുപ്പം സാമ്ബത്തിക വളര്‍ച്ച ലക്ഷ്യമിട്ട് മന്ത്രവാദത്തിലേക്കും പൂജയിലേക്കും തിരിഞ്ഞത്.
വീട്ടില്‍ തന്നെയാണ് ക്ഷേത്രം ഒരുക്കിയത്. കുറഞ്ഞ കാലംകൊണ്ടു തന്നെ വന്‍തോതില്‍ വരുമാനമുണ്ടാക്കി. വിലയേറിയ വാഹനങ്ങളും സ്വന്തമാക്കി.

പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ശരീരഭാഗങ്ങളില്‍ നാണയം വെച്ചുള്ള പ്രത്യേക പൂജകള്‍ ഇയാള്‍ ചെയ്തിരുന്നു. പൂജാ സമയത്ത് തന്നെ ‘അച്ഛന്‍ സ്വാമി’ എന്ന് മാത്രമേ വിളിക്കാവൂവെന്നാണ് ഇയാള്‍ നിര്‍ദേശിച്ചിരുന്നത്.

ഇയാളുടെ കേന്ദ്രത്തില്‍ ലൈംഗിക ചൂഷണം നടക്കുന്നതറിഞ്ഞ പൊലീസ് വ്യാജ സിദ്ധനെ നിരീക്ഷണത്തില്‍ നിര്‍ത്തിയിരുന്നു. പോക്സോ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഭക്തരെന്ന വ്യാജേന ക്ഷേത്രത്തില്‍ പ്രവേശിക്കുകയായിരുന്നു. പൊലീസ് വലവിരിച്ചതറിഞ്ഞ് മുങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. പ്രതി റിമാന്‍റിലാണ്.