play-sharp-fill
കണ്ണൂർ പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘർഷം; ഒരാൾക്ക് കുത്തേറ്റു;പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണു സംഘട്ടനത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു

കണ്ണൂർ പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘർഷം; ഒരാൾക്ക് കുത്തേറ്റു;പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണു സംഘട്ടനത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു

സ്വന്തം ലേഖിക

കണ്ണൂർ:പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്കു കുത്തേറ്റു. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ യൂണിയന്‍ സെക്രട്ടറി പിലാത്തറ സ്വദേശിയായ റിജേഷിനാണ്(32) കുപ്പികൊണ്ടു കുത്തേറ്റത്.


പരിയാരം മെഡിക്കല്‍ കോളജിന് സമീപം ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു സംഭവം. പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണു സംഘട്ടനത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഏതാനും ദിവസങ്ങളായി ഇവിടെ പാര്‍ക്കിങ്ങ് സംബന്ധിച്ചു തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group