കരുണ സംഗീത പരിപാടി സാമ്പത്തിക തട്ടിപ്പ് : ആഷിഖ് അബുവിന്റെ ഉൾപ്പെയുള്ളവരുടെ മൊഴിയെടുത്തു
സ്വന്തം ലേഖകൻ
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനെന്ന പേരിൽ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ സംഘടിപ്പിച്ച കരുണ സംഗീത പരിപാടിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ സംഘാടകരുടെ മൊഴിയെടുത്തു. പരാതി അന്വേഷിക്കുന്ന ജില്ല ക്രൈംബ്രാഞ്ച് സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.
സംവിധായകൻ ആഷിഖ് അബു, സംഗീത സംവിധായകരായ ബിജിപാൽ എന്നിവരുടെ മൊഴിയെടുത്തെു. ചൊവ്വാഴ്ച രാത്രി സംവിധായകൻ ആഷിഖ് അബുവിന്റെ എറണാകുളത്തെ റെസ്റ്റോറൻറിൽ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ ജില്ല കലക്ടർക്ക് നൽകിയ പരാതിയിൽ സിറ്റി പൊലിസ് കമീഷണർ വിജയ് സാഖറെക്ക് കൈമാറുകയും ഇദ്ദേഹം അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിനെ ഏൽപിക്കുകയുമായിരുന്നു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനെന്ന പേരിൽ പരിപാടി നടത്തി പണം തട്ടിയെന്നാണ് പരാതി.
സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ സമൂഹമാധ്യമങ്ങളിലുൾപ്പെടെ തർക്കം രൂക്ഷമായിരുന്നു. പരിപാടിയുടെ സംഘാടകർക്കെതിരെ ഹൈബി ഈഡൻ എം.പിയും തെളിവുസഹിതം രംഗത്ത് എത്തിയിരുന്നു.