play-sharp-fill
മോഹൻലാൽ സംഘിയല്ല: അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്തായിരുന്നു എന്ന് ഇപ്പോഴെങ്കിലും അറിയണം കോളജ് സഹപാഠിയും നടനുമായ സന്തോഷ് 

മോഹൻലാൽ സംഘിയല്ല: അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്തായിരുന്നു എന്ന് ഇപ്പോഴെങ്കിലും അറിയണം കോളജ് സഹപാഠിയും നടനുമായ സന്തോഷ് 

സ്വന്തം ലേഖകൻ

കൊച്ചി: മോഹൻ ലാൽ സംഘിയല്ല അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്തായിരുന്നു എന്ന് ഇപ്പോഴെങ്കിലും അറിയണമെന്ന് കോളജ് സഹപാഠിയും നടനുമായ സന്തോഷ് .


മോഹൻലാലിന്റെത് സംഘപരിവാർ ചായ്വുളള രാഷ്ട്രീയമാണ് എന്നത് പല ഘട്ടത്തിലും വ്യക്തമായിട്ടുണ്ട്. എന്നാൽ പരസ്യമായി രാഷ്ട്രീയ നിലപാട് ഇതുവരെ മോഹൻലാൽ പറഞ്ഞിട്ടുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇതിനിടയിലാണ് മോഹൻലാലിനൊപ്പം കോളജിൽ സഹപാഠിയായിരുന്ന നടൻ സന്തോഷിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സന്തോഷ് ഒരു അഭിമുഖത്തിൽ മോഹൻലാലിന്റെ രാഷ്ട്രീയ നിലപാട് എന്താണ് എന്ന് പറഞ്ഞ ഭാഗമാണ് സോഷ്യൽ മീഡിയ ഇപ്പോൾ ആഘോഷമാക്കിയിരിക്കുന്നത്.

 

മോഹൻലാലിന്റെ ഇന്നത്തെ നിലപാടുകൾ വെച്ച് സംഘപരിവാറിന്റെ വിദ്യാർത്ഥി സംഘടനയുമായിട്ടാവും പഠനകാലത്തെ ബന്ധം എന്ന് കരുതിയാൽ തെറ്റി. തിരുവനന്തപുരം എംജി കോളേജിൽ ആയിരുന്നു നടൻ സന്തോഷ് പഠിച്ചിരുന്നത്. അക്കാലത്ത് തന്നെ മോഹൻലാലും എംജി കോളേജിലെ വിദ്യാർത്ഥി ആയിരുന്നു. മോഹൻലാൽ കൊമേഴ്സ് വിദ്യാർത്ഥിയും സന്തോഷ് മാത്തമാറ്റിക്സ് വിദ്യാർത്ഥിയും ആയിരുന്നു.

 

തങ്ങൾ രാഷ്ട്രീയപരമായി എതിർ ചേരികളിൽ ആയിരുന്നുവെന്ന് സന്തോഷ് പറയുന്നു. അതുകൊണ്ട് തന്നെ പഠനകാലത്ത് വലിയ സൗഹൃദം ഒന്നും ഇല്ലായിരുന്നു. പകരം അഭിപ്രായ വ്യത്യാസങ്ങളായിരുന്നു ഉണ്ടായിരുന്നത്. മോഹൻലാൽ സിപഎമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയിലാണ് പ്രവർത്തിച്ചിരുന്നത് എന്ന് സന്തോഷ് പറയുന്നു.

 

സന്തോഷ് ഡിഎസ്യുവിലും പ്രവർത്തിച്ചിരുന്നു. മോഹൻലാലിനെ സംഘി എന്ന് വിളിക്കുന്നവർ അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്തായിരുന്നു എന്ന് ഇപ്പോഴെങ്കിലും അറിയണം എന്ന് പറഞ്ഞാണ് ആരാധകർ സന്തോഷിന്റെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഹിറ്റ്.