video
play-sharp-fill
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗർഭം അലസിപ്പിച്ചു; ഡോക്ടർ അറസ്റ്റില്‍;  ഗർഭഛിദ്രം നടത്തിയത് പെണ്‍കുട്ടിയുടെ പ്രായം രേഖകളില്‍ കൂട്ടികാണിച്ച്; സമാന കേസുകളില്‍ ഇയാള്‍ നേരത്തെയും പ്രതിയെന്ന് പൊലീസ്

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗർഭം അലസിപ്പിച്ചു; ഡോക്ടർ അറസ്റ്റില്‍; ഗർഭഛിദ്രം നടത്തിയത് പെണ്‍കുട്ടിയുടെ പ്രായം രേഖകളില്‍ കൂട്ടികാണിച്ച്; സമാന കേസുകളില്‍ ഇയാള്‍ നേരത്തെയും പ്രതിയെന്ന് പൊലീസ്

കൊല്ലം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗർഭം അലസിപ്പിച്ച ഡോക്ടർ അറസ്റ്റില്‍.

ആലപ്പുഴ കൃഷ്ണപുരം സ്വദേശി ജോസ് ജോസഫാണ് പിടിയിലായത്. ജെജെ ഹോസ്പിറ്റല്‍ എന്ന പേരിലാണ് കൃഷ്‌ണപുരത്ത് ഇയാള്‍ ആശുപത്രി നടത്തുന്നത്.

പീഡനത്തിനിരയായി ഗർഭിണിയായ കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയുടെ പ്രായം രേഖകളില്‍ കൂട്ടികാണിച്ചാണ് ജോസ് ജോസഫ് ഗർഭഛിദ്രം നടത്തിയത്. കൃത്യമായ രേഖകള്‍ സൂക്ഷിക്കാതെയും രേഖകളില്‍ പെണ്‍കുട്ടിയുടെ പ്രായം കൂട്ടിക്കാണിച്ചുമാണ് ജോസ് ജോസഫ് നിയമവിരുദ്ധമായി ഗർഭം അലസിപ്പിച്ചത്. സമാന കേസുകളില്‍ ഇയാള്‍ നേരത്തെയും പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശക്തികുളങ്ങര പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയ ഉടനെയാണ് സമാനകൃത്യം ആവർത്തിച്ചത്. ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ സ്വീകരിക്കേണ്ട നടപടികള്‍ക്രമങ്ങള്‍ പാലിക്കാതെയാണ് പ്രതി ഇത്തരം കുറ്റകൃത്യങ്ങള്‍ നിരന്തരം ചെയ്യുന്നതെന്ന് പൊലീസ് പറയുന്നു.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുടെ ഗർഭം നിയമവിരുദ്ധമായി അലസിപ്പിക്കുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകൃത്യമാണ്. ഇത്തരം കാര്യങ്ങള്‍ പൊലീസില്‍ അറിയിക്കേണ്ടത് ഡോക്ടർമാരുടെയും ആശുപത്രിയുടെയും ചുമതലയാണെന്നും പൊലീസ് വ്യക്തമാക്കി.