ബാല വിഷയത്തില്‍ യൂട്യൂബര്‍ക്കെതിരെ നിയമനടപടിയുമായി അഭിരാമി സുരേഷ്; എന്റെ ചേച്ചിയുടെ മുൻ പങ്കാളിയുമായി എനിക്ക് ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാൻ ശ്രമിക്കുന്നു; താൻ നേരിടുന്നത് വലിയ സൈബര്‍ ആക്രമണം
കൊച്ചി: കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ എല്ലാം വലിയ ചർച്ച ആയിരിന്നു ബാല വിഷയം. ഇതുമായി ബന്ധപ്പെട്ട് ഗായിക അമൃത സുരേഷ് സൈബര്‍ ആക്രമണം നേരിടുവെന്ന് ഒരു വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.
മകള്‍ അവന്തിക ബാലയ്ക്ക് എതിരെ വീഡിയോയില്‍ പ്രതികരിച്ച പശ്ചാത്തലത്തിലുള്ള സംഭവങ്ങളാണ് സൈബര്‍ ആക്രമണത്തിന് കാരണം.
ഗായിക അമൃത സുരേഷിന്റെ സഹോദരിയും ആക്രമണം നേരിടുകയും ചെയ്തു. ഇപ്പോഴിതാ ആരോപണം ഉന്നയിച്ച യൂട്യൂബര്‍ക്ക് എതിരെ താൻ നിയമപടി സ്വീകരിച്ചുവെന്ന് അറിയിച്ചിരിക്കുകയാണ് അമൃത സുരേഷിന്റെ അനിയത്തി അഭിരാമി സുരേഷ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വളരെ മോശമായ ഉള്ളടക്കം ഒരു യൂട്യൂബര്‍ വീഡിയോ ചെയ്തു എന്നാണ് അഭിരാമി സുരേഷ് വീഡിയോയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒരു തെളിവുമില്ലാതെയാണ് ഇയാള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സഹോദരിയുടെ ധാര്‍മികതയെ ചോദ്യം ചെയ്തു. അയാള്‍ എന്നെയും സ്വഭാവഹത്യ ചെയ്തിരിക്കുകയാണ്.
സഹോദരിയുടെ മുൻ പങ്കാളികളും ആയി താൻ ബന്ധം ഉണ്ടാക്കാനും സാധ്യതയുണ്ട് എന്നതടക്കം അയാള്‍ ആരോപിച്ചെന്നും അഭിരാമി സുരേഷ് വ്യക്തമാക്കുന്നു. ഇതോടെയാണ് ബാല വിഷയത്തില്‍ അശ്ലീല പരാമര്‍ശങ്ങളില്‍ നിയമ നടപടിയുമായി അഭിരാമി സുരേഷ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.