ലിപ് ലോക്കാണെങ്കിലും അതില്‍ രണ്ട് ചുണ്ടുകളുണ്ട്; കെട്ടിപിടുത്തമാണെങ്കിലും അങ്ങനെ; സ്ത്രീയെ മാത്രം കുറ്റപറയുന്നത് ശരിയല്ലെന്ന് അഭിരാമി
ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമയിലെ അഭിരാമിയെ അറിയാത്ത മലയാളികൾ ചുരുക്കമാകും. നീണ്ട ഇടവേളകൾക്ക് ശേഷമാകും അഭിരാമി സിനിമകളിൽ പ്രത്യക്ഷപ്പെടുക എങ്കിലും അവതാരകയായും സോഷ്യൽ മീഡിയയിലൂടെയും താരം പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. ഇപ്പോഴിതാ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ അഭിരാമി പങ്കുവെച്ച ചിന്തകളും കാഴ്ചപ്പാടുകളുമാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
ബിഗ്‌ബോസ് താരം ദിൽഷക്ക് നേരിടേണ്ടി വന്ന സൈബർ അറ്റാക്കുകളെക്കുറിച്ചും താരം പറയുന്നുണ്ട്. ‘ബിഗ് ബോസ് വിന്നറായ കുട്ടി ദിൽഷയ്ക്ക് വയസും കല്യാണവുമായി ബന്ധപ്പെട്ട് ബുള്ളിയിങ്ങ് ശ്രദ്ധിച്ചിരുന്നു. അവൾക്ക് എപ്പോൾ കല്യാണം കഴിക്കണമെന്ന് തോന്നുന്നുവോ അപ്പോൾ അവൾ വിവാഹം ചെയ്യട്ടെ.’
അത് 21 ആയാലും 28 ആയാലും നാൽപ്പതായാലും ഇനിയിപ്പോൾ കല്യാണം കഴിക്കേണ്ടെന്ന് തീരുമാനിച്ചാലും അത് അവളുടെ ചോയിസാണ്. അച്ഛന്റേയും അമ്മയുടേയും ചോയിസ് പോലുമല്ല അവളുടെ ചോയിസാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആൺകുട്ടികളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ് അവന് തോന്നുമ്പോൾ അവൻ വിവാഹം കഴിക്കട്ടെ. കല്യാണം, കുട്ടികൾ എന്നിവയെല്ലാം ഒരു വ്യക്തിയുടെ തീരുമാനമാണ്’അഭിരാമി പറയുന്നു.
സ്ത്രീകൾ ബോൾഡ് സീൻസ് ചെയ്യുമ്പോൾ വരുന്ന സൈബർ ബുള്ളിയിങിനെ കുറിച്ചും അഭിരാമി സംസാരിക്കുന്നുണ്ട്. ‘അതിൽ ഒരാൾ മാത്രമല്ല ഉള്ളത്. ലിപ് ലോക്കാണെങ്കിലും അതിൽ രണ്ട് ചുണ്ടുകളുണ്ട്. കെട്ടിപിടുത്തമാണെങ്കിലും അതിൽ രണ്ട് ശരീരങ്ങളുണ്ട്.
അതിനാൽ സ്ത്രീയെ മാത്രം കുറ്റപറയുന്നത് ശരിയല്ല. ആ ചിന്താഗതി മാറണം. റൊമാൻസ് സ്ക്രീനിൽ കാണിക്കുന്നതിൽ തെറ്റില്ല. മറ്റ് ഇമോഷനുകളെ പോലെ ആണ് അതും വളരെ നോർമലായിട്ടുള്ള ഇമോഷനാണ്. അതിനെ മാത്രം എടുത്തു പറയണ്ട ക്രൈം ഇല്ല’ അഭിരാമി പറയുന്നു.