
വാളാഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി പോലീസ് പിടിയിൽ.
മലപ്പുറം ആതവനാട് കുറുമ്പത്തൂര്‍ സ്വദേശി മണ്ണത്ത് വീട്ടില്‍ എം.കെ. മുഹമ്മദിനെയാണ് വാളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളില്‍ പ്രതിയായ ഇയാളെ ബിഹാറില്‍ നിന്നാണ് പോലീസ് സംഘം പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികളെക്കൊണ്ട് നിര്‍ബന്ധിതമായി മസാജ് ചെയ്യിപ്പിച്ചു പീഡിപ്പിക്കുന്നതാണ് ഇയാളുടെ രീതി. പല കുട്ടികളും ഭയം കാരണം വിവരം പുറത്തുപറഞ്ഞിരുന്നില്ല.
പിന്നീട് പരാതികള്‍ ഉയര്‍ന്നതോടെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇതോടെ ഒളിവില്‍ പോയ പ്രതി അജ്മീരില്‍ താമസിച്ചുവരികയായിരുന്നു. പോലീസ് അവിടെ എത്തുന്നതിന് തൊട്ടുമുന്‍പ് ഇയാള്‍ ബിഹാറിലേക്ക് കടന്നു.
പ്രതിക്കെതിരെ വളാഞ്ചേരി പോലീസ് സ്റ്റേഷനില്‍ പതിനാലും, താനൂരില്‍ നാലും, കാസര്‍കോട് ബേക്കല്‍ സ്റ്റേഷനില്‍ രണ്ടും കേസുകളാണുള്ളത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിനൊടുവില്‍, വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ ഉടന്‍ തന്നെ വളാഞ്ചേരിയില്‍ എത്തിക്കുമെന്ന് പോലീസ് അറിയിച്ചു.







